Breaking News

'വടക്കാക്കുന്ന് മരുത്കുന്ന് മലനിരകൾ സംരക്ഷിക്കുക': സമര സായാഹ്നവുമായി ഡിവൈഎഫ്ഐ പരപ്പ മേഖല കമ്മറ്റി


വെള്ളരിക്കുണ്ട്: വടക്കാക്കുന്ന് മരുത്കുന്ന് മലനിരകൾ സംരക്ഷിക്കുക എന്ന മുദ്യാവാക്യമുയർത്തി ഡിവൈഎഫ്ഐ പരപ്പ മേഖല കമ്മറ്റി സമര സായാഹ്നം സംഘടിപ്പിച്ചു. സമരപന്തലിൽ നടന്ന സമര സായാഹ്നം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.കെ. നിഷാന്ത് ഉദ്ഘാടനം ചെയ്തു.അമൽ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.കെ.വി.അഭിലാഷ്, എ.ആർ.രാജു, സുജിത്ത്, ടി.എൻ.അജയൻ, എം.ബി.രാഘവൻ, വിനോദ് കുമാർ.കെ,സി.രതീഷ് എന്നിവർ സംസാരിച്ചു.ഗിരീഷ് കാരാട്ട് സ്വാഗതം പറഞ്ഞു.

No comments