Breaking News

വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപ വർധിപ്പിച്ചു ഇതോടെ 19കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന് വില രണ്ടായിരം കടന്നു


രാജ്യത്ത് ഇന്ധനവില വർധനവ് കാരണം ജനം പൊറുതിമുട്ടുന്നതിനിടെ എൽ.പി.ജി സിലിണ്ടറിനും വില കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില വർധിപ്പിച്ചിട്ടില്ല. ഡൽഹിയിൽ 2000.5 മുംബൈയിൽ 1950 കൊൽക്കത്തയിൽ 2073.50, ചെന്നൈയിൽ 2133 എന്നിങ്ങനെയാണ് പുതിയ വില.


കഴിഞ്ഞ മാസമാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില വർധിപ്പിച്ചത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വർധനവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില വർധിപ്പിച്ചത്. അതേസമയം രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടിയിട്ടുണ്ട്. പെട്രേളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 112 രൂപ കടന്നു. ഡീസലിന് 105 രൂപയാണ് ഒരു ലിറ്ററിന്റെ വില.

No comments