Breaking News

പരപ്പ മാളൂർക്കയം അങ്കനവാടി നേതൃത്വത്തിൽ ഹാൻഡ്‌ വാഷിംഗ് ക്യാമ്പയിൻ നടത്തി



പരപ്പ: കിനാനൂർ കരിന്തളം പരപ്പ ഐസിഡിഎസിന് കീഴിലുള്ള സി. നമ്പർ: 91 മാളൂർക്കയം അങ്കണവാടി പരിധിയിൽ ഹാൻഡ് വാഷിംഗ് ക്യാമ്പയിൻ നടത്തി. പരപ്പയിലെ വ്യാപാരികൾ, ഡ്രൈവർമാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പെട്ടവർ ഹാൻഡ് വാഷിംഗ്‌ ക്യാമ്പയിനിൽ പങ്കാളികളായി. അങ്കണവാടി ടീച്ചർ രാധാവിജയൻ, ഹെൽപ്പർ കാർത്യായനി എന്നിവർ നേതൃത്വം നൽകി.

No comments