Breaking News

മാവിലാക്കടപ്പുറത്ത് ഹൗസ് ബോട്ട് മുങ്ങി: രണ്ട് പേരെ രക്ഷപെടുത്തി ആളപായമില്ല


തൃക്കരിപ്പൂര്‍ കവ്വായിക്കായലിലെ മാവിലാകടപ്പുറത്ത് വഞ്ചി വീട് അപകടത്തില്‍പ്പെട്ടു.ബേക്കല്‍ മെര്‍മെയ്ഡ് എന്ന ഹൗസ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അതിഥികളെ സ്വീകരിക്കാന്‍ കോട്ടപ്പുറത്ത് പോകുന്നതിനിടെ കായലിലെ ബോട്ട് ജെട്ടിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടസമയം രണ്ട് തൊഴിലാളികള്‍ മാത്രമേ ബോട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

No comments