Breaking News

പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രവർത്തനം തുടങ്ങി ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ശകുന്തള ഉദ്ഘാടനം ചെയ്തു

പരപ്പ: ജിഎച്ച്എസ്എസ് പരപ്പയിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശകുന്തള നിർവഹിച്ചു. ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചത് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഭുപേഷ് ആണ് .സ്കൂൾ ഹെഡ്മാസ്റ്റർ അജയകുമാർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഓഫീസർ ഭാസ്കരൻ വി വി എസ് പി സി ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എസ് പി സി പ്രൊജക്ട് ജില്ലാ നോഡൽ ഓഫീസർ ഡിവൈഎസ്പി എം എ മാത്യു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആശംസകൾ അർപ്പിച്ചുകൊണ്ട് കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നാസർ സി എച്ച് , സ്കൂൾ പ്രിൻസിപ്പാൾ സുരേഷ് കൊക്കോട് ,എസ് പി സി അഡീഷണൽ നോഡൽ ഓഫീസർ  ശ്രീധരൻ കെ, പി ടി എ പ്രസിഡണ്ട്  ദാമോദരൻ കൊടക്കൽ , എസ് എം സി ചെയർമാൻ  നാരായണൻ മാസ്റ്റർ ,മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി സ്വർണലത ,സീനിയർ അസിസ്റ്റൻറ് വി.കെ പ്രഭാവതി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി രജിത കെ വി എന്നിവർ സംസാരിച്ചു. സി.പി.ഒ സുരേഷ് കുമാർ ചടങ്ങിന് നന്ദി അർപ്പിച്ചു .

No comments