Breaking News

സമ്മാനപ്പൊതികളുമായി ചിറ്റാരിക്കാൽ ബിആർസിയിലെ ഭിന്നശേഷി കൂട്ടുകാരുടെ വീടുകൾ സന്ദർശിച്ച് ചങ്ങാതിക്കൂട്ടം

ചിറ്റാരിക്കാൽ: ലോകഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ചങ്ങാതിക്കൂട്ടം  ചിറ്റാരിക്കാൽ  ബി ആർ സി യിലെ നാല് ഭിന്നശേഷി കൂട്ടുകാരുടെ വീടുകൾ സന്ദർശിച്ചു. ചങ്ങാതി കൂട്ടത്തിൽ കിനാനൂർ-കരിന്തളം സൈനിക കൂട്ടായ്മയിലെ അംഗങ്ങളും  സ്കൂളിലെ അധ്യാപകരും കുട്ടികളും പഞ്ചായത്ത് ജനപ്രതിനിധികളും അംഗൻവാടി  പ്രവർത്തകരും ചിറ്റാരിക്കൽ ബിആർസി സ്റ്റാഫംഗങ്ങളുo ആണ് ഉണ്ടായിരുന്നത്.ബളാൽ പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർത്ഥിനിയായ അഞ്‌ജിമ, കിനാനൂർ കരിന്തളംപഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർഥിനിയായ ഫാത്തിമ,വെസ്റ്റ് എളേരി പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർത്ഥിയായ മുഹമ്മദ് വി.കെ, ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഭിന്നശേഷി വിദ്യാർത്ഥിയായ റിബി.ബി എന്നിവരുടെ വീടുകളാണ് ഈ ചങ്ങാതികൂട്ടം സന്ദർശിച്ചത്.വീടുകളിലെത്തിയ കുട്ടികൾ പാട്ടുകൾ പാടി കൊടുത്തു. കിനാനൂർ-കരിന്തളം സൈനിക കൂട്ടായ്മ കുട്ടികൾക്കുള്ള സമ്മാനപ്പൊതികളുമായി ആണ് ചങ്ങാതിക്കൂട്ടത്തോടൊപ്പം കുട്ടികളുടെ വീടുകളിലേക്ക് എത്തിയത്.പാട്ടുകൾ പാടി കൊടുത്തും മധുര പലഹാരങ്ങൾ സമ്മാനിച്ചും കുട്ടികളുടെ കൂടെ ഒരുപാട് നേരം ചിലവഴിച്ചു.ലോക ഭിന്നശേഷി ദിനാഘോഷ വേളയിൽ  ഭിന്നശേഷി വിദ്യാർത്ഥിയായ ഒരു കുട്ടിയും ഒറ്റയ്ക്കല്ല എന്ന ഉറപ്പു നൽകി കൊണ്ടാണ് സ്കൂൾ അധ്യാപകരും പഞ്ചായത്ത് പ്രതിനിധികളും കരിന്തളം സൈനിക കൂട്ടായ്മയും മടങ്ങിയത്.

No comments