വനാതിർത്തിയായ വടക്കാകുന്ന് മരുതുകുന്ന് പ്രദേശത്ത് വൻകിട ഖനനത്തിന് അനുമതി നൽകരുതെന്ന് കിനാനൂർ വനസംരക്ഷണ സമിതി പൊതുയോഗം
വെള്ളരിക്കുണ്ട്: കിനാനൂർ വനത്തൊട് ചേർന്ന് കിടക്കുന്ന വടക്കാം കുന്ന്-മരുത്കുന്ന് പ്രദേശത്ത് ഖനന മാഫിയ തുടങ്ങാൻ ശ്രമിക്കുന്ന ക്വാറി- ക്രഷർ എന്നിവയ്ക്ക് അനുമതി നൽകരുതെന്ന് കിനാനൂർ വന സംരക്ഷണ സമിതിയുടെ പൊതുയോഗം വനം വകുപ്പ് ഉൾപ്പെടെയുള്ള അധികാരികളോട് പ്രമേയത്തിലുടെ ആവശ്യപെട്ടു. പൊതുയോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു വിനോദ് പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ അഷ്റഫ് മുഖ്യാഥിതിയായി. അസുഖം മൂലം കിടപ്പിലായ മൂന്ന് രോഗികൾക്ക് സമിതിയുടെ ധനസഹായം ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ അഷറഫ് വിതരണം ചെയ്തു
വാർഡ് മെമ്പർ എം.ബി രാഘാവൻ, ഡോണ കെ അഗസ്റ്റ്യൻ,വിശാൽ കെ എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്ക് ബി.എഫ്.ഒ അപർണ ചന്ദ്രൻ അവതരിപ്പിച്ചു. ബാലകൃഷണൻ സി.കെ നന്ദി രേഖപ്പെടുത്തി അപർണ ചന്ദ്രൻ സ്വാഗതം പറഞ്ഞു പുതിയ 9 അംഗ കമ്മിറ്റിയെ തെരഞ്ഞടുത്തു:
പ്രസിഡണ്ട്: വിനോദ് പന്നിത്തടം, വൈസ് പ്രസിഡണ്ട്: എൻ.വി പത്മകുമാരി.
സെക്രട്ടറി: അപർണ ചന്ദ്രൻ (BFO), ട്രഷറർ: സി.കെ ബാലകൃഷ്ണൻ എന്നിവരെ ഭാരവാഹികളായി തെരഞ്ഞടുത്തു
No comments