Breaking News

തൃശൂരിലെ യുവാക്കളുടെ മരണം; വ്യാജമദ്യം തന്നെ; ഫോർമാലിന്റെ ഉറവിടം തേടി പൊലീസ്




തൃശൂർ ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് തെളിഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ മിഥൈൽ ആല്‍ക്കഹോളിന്‍റെയും ഫോര്‍മാലിന്‍റെയും അംശം കണ്ടെത്തി. ഒപ്പം ആന്തരിക അവയവങ്ങൾ പൊള്ളലേറ്റ നിലയിലും കണ്ടെത്തി.വ്യാജ മദ്യം വിൽക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. മദ്യം എവിടുന്ന് കിട്ടി എന്നത്തിൽ അന്വേക്ഷണം ഊർജിതമാണ്.





ഫോര്‍മാലിന്‍ വാങ്ങിയ മെഡിക്കല്‍ ഷോപ്പ് കണ്ടെത്താന്‍ ശ്രമം തുടരുന്നു. ഫോർമാലിൻ എങ്ങനെയാണ് കൈവശം വച്ചതെന്നും അന്വേഷിക്കുന്നുണ്ട്. ഫോര്‍മാലിന്‍ കഴിച്ച ഉടൻ ഇരുവരും തളർന്നു വീണിരുന്നു. രണ്ടു യുവാക്കളുടെ മരണം ഫോര്‍മാലിന്‍ ഉള്ളില്‍ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അബദ്ധത്തില്‍ കഴിച്ചതാണോ, മനപൂര്‍വം നല്‍കിയതാണോയെന്നും പൊലീസ് അന്വേഷണം തുടങ്ങി. വാങ്ങിവച്ച മദ്യം മറ്റാരെങ്കിലും എടുത്ത് കഴിച്ച ശേഷം പകരം ഫോര്‍മാലിന്‍ ഒഴിച്ചുവച്ചതാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.



ഇന്നലെയാണ് ഇരിങ്ങാലക്കുട സ്വദേശികളായ നിഷാന്ത്, ബിജു എന്നിവര്‍ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വൈകിട്ട് 7 മണിയോടെയാണ് ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണംമ്പിള്ളി വീട്ടിൽ നിശാന്ത്, ചെട്ടിയാൽ സ്വദേശി അണക്കത്തി പറമ്പിൽ ബിജു എന്നിവർ ചിക്കൻ സ്റ്റാളിൽ ഇരുന്ന് മദ്യപിച്ചത്. ഒരു മണിക്കൂറിനുള്ളിൽ ഇരുവരും കുഴഞ്ഞു വീണു. കണ്ണിലെ കാഴ്ചയ്ക്കും നഷ്‌ടം സംഭവിച്ചു. വായിൽ നിന്ന് നുരയും പതയും വന്ന ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments