Breaking News

ജില്ലയിലെ വിവിധ മേഖലകളിൽ നിരവധി ജോലി ഒഴിവുകൾ


തൊഴിലുറപ്പ് പദ്ധതിയില് ഒഴിവ്


ബെള്ളൂര് ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓഫീസില് അക്രഡിറ്റഡ് ഓവര്സിയര് (ഒന്ന്), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് (ഒന്ന്) തസ്തികകളില് ഒഴിവുണ്ട്. ത്രിവത്സര പോളിടെക്നിക് സിവില് ഡിപ്ലോമ/ ദ്വിവത്സര ഡ്രാഫ്റ്റ്സ്മാന് സിവില് ഡിപ്ലോമയാണ് അക്രഡിറ്റഡ് ഓവര്സിയറുടെ യോഗ്യത. ബി.കോം വിത്ത് പി.ജി.ഡി.സി.എയാണ് അക്കൗണ്ടന്റിന്റെ യോഗ്യത. ഓവര്സിയര് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര് എട്ടിന് രാവിലെയും അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നവംബര് എട്ടിന് ഉച്ചയ്ക്ക് രണ്ടിനും പഞ്ചായത്ത് ഹാളില് നടക്കും. ഫോണ്: 04994260073


ജില്ലാ പഞ്ചായത്ത് പദ്ധതി നിര്വഹണ വിഭാഗത്തില് ഒഴിവുകള്


കാസര്കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്വഹണ വിഭാഗത്തില് അക്രഡിറ്റഡ് എന്ജിനീയര്(ഒന്ന്), അക്രഡിറ്റഡ് ഓവര്സിയര് (രണ്ട്) തസ്തികകളില് ഒഴിവുണ്ട്. ബി-ടെക് സിവില് എന്ജിനീയറിങ്ങും അഞ്ച്  വര്ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്ക്ക് അക്രഡിറ്റഡ് എന്ജീയര് തസ്തികയിലേക്കും

ഡിപ്ലോമ സിവില് എന്ജിനീയറിങ്ങും അഞ്ച് വര്ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്ക്ക് അക്രഡിറ്റഡ് ഓവര്സിയര് തസ്തികയിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് വിശദമായ ബയോഡേറ്റയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പും സഹിതം നവംബര് അഞ്ചിന്   വൈകീട്ട് നാലിനകം എക്സിക്യൂട്ടീവ് എന്ജിനീയര്, പി.ഐ.യു പി.എം.ജിഎസ്.വൈ, ജില്ലാ പഞ്ചായത്ത് ബില്ഡിംഗ്, വിദ്യാനഗര്, കാസര്കോട് -671123 എന്ന വിലാസത്തില് നേരിട്ടോ, തപാല് മുഖേനയോ അപേക്ഷിക്കണം.


ടെക്നിക്കല് അസ്സിസ്റ്റന്റ് ഒഴിവ്


പുല്ലൂര് പെരിയ ഗ്രാമപഞ്ചായത്തില്    ടെക്നിക്കല് അസ്സിസ്റ്റന്റിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര് അഞ്ചിന് രാവിലെ 10.30 ന് പഞ്ചായത്ത് ഓഫീസില്. ബി ടെക് കമ്പ്യൂട്ടര് സയന്സ്/ഡിപ്ലോമ ഇന് കമ്പ്യൂട്ടര് സയന്സ്/പി ജി ഡി സി എ/ബി സി എ യോഗ്യതയുള്ളവര്ക്ക് പങ്കെടുക്കാം. ഫോണ്: 04672234030, 9496049659


എല്.ബി.എസ് എഞ്ചിനീയറിംഗ് കോളേജില് വാക് ഇന് ഇന്റര്വ്യു


കാസര്കോട് എല്.ബി.എസ് എഞ്ചിനീയറിംഗ് കോളേജില് അപ്ലൈഡ് സയന്സ് (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഹ്യുമാനിറ്റീസ്, ബിസിനസ് ഇക്കണോമിക്സ്), കമ്പ്യൂട്ടര് സയന്സ് ആന്ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല് എഞ്ചിനീയറിംഗ്, മെക്കാനിക്കല് എഞ്ചിനീയറിംഗ്, സിവില് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില് കരാര് അടിസ്ഥാനത്തില് നിയമനം നടത്തുന്നു. നവംബര് ഒമ്പതിന് രാവിലെ 10ന് കോളേജില് നടക്കും.  

മെക്കാനിക്കല് എഞ്ചിനീയറിംഗ് വിഭാഗത്തില് കരാര് അടിസ്ഥാനത്തില് ട്രേഡ്സ്മാന് തസ്തികയിലേക്കുള്ള അഭിമുഖം നവംബര് എട്ടിന് ഉച്ച രണ്ടിന് കോളേജില് നടക്കും.  കൂടുതല് വിവരങ്ങള്ക്ക്: 04994 - 250290


പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവുകൾ


കാറഡുക്ക,മുളിയാർ, മഞ്ചേശ്വരം,മധൂർ  ഗ്രാമ പഞ്ചായത്തുകളിൽ  കരാര് അടിസ്ഥാനത്തില്  പ്രൊജക്ട് അസിസ്റ്റന്റെുമാരെ  നിയമിക്കുന്നു

കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ ഒഴിവിലേക്ക് താത്പര്യമുളളവർ സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര് 10 ന് വൈകിട്ട് അഞ്ചിനകം കാറഡുക്ക ഗ്രാമ പഞ്ചായത്ത് ഓഫീസില് അപേക്ഷിക്കണം  ഫോണ്:  04994-260049

മുളിയാര് പഞ്ചായത്തിലേ ഒഴിവിലേ  കൂടിക്കാഴ്ച നവംബര് 16 ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്. ഫോണ്: 04994 250226

മഞ്ചേശ്വരം പഞ്ചായത്തില് ഒഴിലിലേക്ക്  താല്പര്യമുള്ളവര് നവംബര് അഞ്ചിന് വൈകീട്ട് അഞ്ചിനകം പഞ്ചായത്തില് അപേക്ഷിക്കണം. അഭിമുഖം നവംബര് എട്ടിന് രാവിലെ 11 ന്. മധൂര് പഞ്ചായത്തിലേ ഒഴിവിലേക്ക് താത്പര്യമുള്ളവര് നവംബര് 12 നകം പഞ്ചായത്തില് അപേക്ഷിക്കണം.ഫോണ്:  04994-230427


 

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്


ചെമ്മനാട് ഗ്രാമപഞ്ചായത്തില് ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്.  അഭിമുഖം നവംബര് ആറിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്ട്രോളര്/സാങ്കേതിക വിദ്യാഭ്യാസ ബോര്ഡ് നടത്തുന്ന മൂന്ന് വര്ഷത്തെ ഡിപ്ലോമ ഇന് കമേഴ്സ്യല് പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന് ആന്റ് ബിസിനസ് മാനേജ്മെന്റ് വിജയിച്ചവര്, അല്ലെങ്കില് കേരളത്തിലെ സര്വകലാശാലകള് അംഗീകരിച്ച  ബിരുദവും ഒപ്പം ഒരു വര്ഷത്തില് കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷനോ പിജിഡിസിഎയോ പാസായവര്ക്ക് പങ്കെടുക്കാം. പ്രായപരിധി 18 നും 30 നും മധ്യേ. പട്ടികജാതി, പട്ടികവര്ഗ വിഭാഗക്കാര്ക്ക് മൂന്നു വര്ഷത്തെ ഇളവ് അനുവദിക്കും. അഭിമുഖത്തില് പങ്കെടുക്കുന്നവര് പഞ്ചായത്ത് ഓഫീസില് പേര് രജിസ്റ്റര് ചെയ്യണം. ഫോണ്: 04994 237276.


അധ്യാപക ഒഴിവ്


ദേലംപാടി ഗവ. വൊക്കേഷണല് ഹയര് സെക്കന്ഡറി സ്കൂള് വിഎച്ച്എസ്ഇ വിഭാഗത്തില് എന്.വി.ടി ഇംഗ്ലീഷ്,  എന്.വി.ടി മാത്സ്,  എന്. വി. ടി എന്ട്രപ്രണര്ഷിപ്പ് ഡെവലപ്മെന്റ് എന്നീ തസ്തികകളില് ഒഴിവുണ്ട്. അഭിമുഖം  നവംബര് രണ്ടിന്  രാവിലെ 10 ന്  സ്കൂള് ഓഫീസില്. ഫോണ് : 8078051127


കോട്ടപ്പുറം സി എച്ച് എം കെ എസ് ജി വി എച്ച് എസ് എസില്  വിഎച്ച്എസ്ഇ വിഭാഗത്തില്   വൊക്കേഷനല് ടീച്ചര് (ടൂര് ഗൈഡ്) വൊക്കേഷണല് ടീച്ചര് (സെയില്സ് അസോസിയേറ്റ്)  വൊക്കേഷണല് ടീച്ചര് (അക്കൗണ്ട് എക്സിക്യൂട്ടീവ്) നോണ് വൊക്കേഷണല് ടീച്ചര് (കൊമേഴ്സ് )  നോണ് വൊക്കേഷണല് ടീച്ചര് (എക്കണോമിക്സ്)   എന്നീ തസ്തികകളില് ഒഴിവുണ്ട്. കൂടിക്കാഴ്ച  നവംബര് രണ്ടിന് രാവിലെ 11 ന്  സ്കൂള് ഓഫീസില്.


പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്


മഞ്ചേശ്വരം പഞ്ചായത്തില് ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര് എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്ട്രോളര്/സാങ്കേതിക വിദ്യാഭ്യാസ ബോര്ഡ് നടത്തുന്ന മൂന്ന് വര്ഷത്തെ ഡിപ്ലോമ ഇന് കമേഴ്സ്യല് പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷന് ആന്റ് ബിസിനസ് മാനേജ്മെന്റ് വിജയിച്ചവര്, അല്ലെങ്കില് കേരളത്തിലെ സര്വകലാശാലകള് അംഗീകരിച്ച  ബിരുദവും ഒപ്പം ഒരു വര്ഷത്തില് കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന് കമ്പ്യൂട്ടര് ആപ്ലിക്കേഷനോ പിജിഡിസിഎയോ പാസായവര്ക്ക് പങ്കെടുക്കാം. പ്രായപരിധി 18 നും 30 നും മധ്യേ. പട്ടികജാതി, പട്ടികവര്ഗ വിഭാഗക്കാര്ക്ക് മൂന്നു വര്ഷത്തെ ഇളവ് അനുവദിക്കും. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാര്ക്ക് മുന്ഗണനയുണ്ട്.

No comments