Breaking News

ബളാൽ പഞ്ചായത്തിലെ കനകപ്പള്ളി അങ്കണവാടിയിൽ വയോജനങ്ങളെ ആദരിച്ചു


വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിലെ  പതിനാറാം വാർഡ് കനകപ്പള്ളി അംഗൻവാടിയിൽ വയോജനങ്ങളെ ആദരിച്ചു. 

കനകപ്പള്ളി സെന്റ്‌ മാർട്ടിൻ ഡി പോറസ് ചർച്ച് വികാരി  ഫാ. പീറ്റർ പരിപാടി ഉൽഘാടനം ചെയ്തു. 

പരിപാടിയിൽ വാർഡ് മെമ്പർ അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. ALMSC പ്രസിഡണ്ട്‌ ഡെന്നീസ് ജോസഫ് സ്വാഗതം പറഞ്ഞു. കെ.കെ രവീന്ദ്രൻ, തോമസ്‌ വലക്കമറ്റം,സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ്‌ നാരായണൻ, ബിജു ചാമക്കാലായിൽ അംഗൺവാടി ടീച്ചർ മണിമോൾ എന്നിവർ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ  അജിത്‌ ഫിലിപ്പ്  സർ ക്ലാസ്സ്‌ നടത്തി. ജെ പി എച് എൻ. അനുപമ നന്ദി പറഞ്ഞു. തുടർന്ന് വയോജനങ്ങളെ ഫാ.പീറ്റർ പൊന്നാട അണിയിച്ചുആദരിച്ചു.

No comments