Breaking News

കണ്ണൂർ-യശ്വന്ത്പൂർ എക്‌സ്പ്രസിന്റെ അഞ്ച് ബോഗികൾ പാളം തെറ്റി


വ്യാഴാഴ്ച വൈകീട്ട് കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ - യശ്വന്ത്പൂർ സ്‌പെഷ്യൽ എക്‌സ്പ്രസ് (07390) തമിഴ്‌നാട് ധർമപുരിക്ക് സമീപം പാളംതെറ്റി. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വെള്ളിയാഴ്ച പുലർച്ചെ 3.45ഓടെ സേലം - ബംഗളൂരു റൂട്ടിൽ മുത്തംപട്ടി - ശിവദി സ്‌റ്റേറഷനുകൾക്കിടയിലാണ് സംഭവം. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ എൻജിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയിൽ വൻ പാറക്കല്ല് വന്നിടിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. എ.സി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകർന്നു. സീറ്റുകളും മറ്റും ഇളകി മാറി.

No comments