Breaking News

മയക്കു മരുന്ന് വില്പന,വധശ്രമം തട്ടിക്കൊണ്ടു പോകൽ: കാസർകോട് ഉളിയത്തടുക്കയിലെ അബ്ദുൾ സമദിനെതിരെ കാപ്പ ചുമത്തി


കാസർകോട്: ഉളിയത്തടുക്ക ബിലാൽ നഗരിലെ ഇ കെ അബ്ദുൽ സമദിനെതിരെ (28) കാപ്പ ചുമത്തി  ഉത്തരവ്. മയക്കു മരുന്ന് വില്പന,വധശ്രമം തട്ടിക്കൊണ്ടു പോകൽ  ഉൾപ്പെടെ കാസറഗോഡ്, വിദ്യാനഗർ, ബദിയഡുക്ക  കുമ്പള പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ ഉളിയത്തടുക്കയിലെ  സമദിനെതിരെയാണ്   പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി  ജില്ലകളക്ടർ ഉത്തരവ്  ഇറക്കിയത്. വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 20 കിലോ  കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ടു സമദാനി കഴിഞ്ഞ 6 മാസമായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. 

മയക്കു മരുന്ന് കേസ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ കേസുകളിൽ പ്രതിയാവുന്ന  മുഴുവൻ ക്രിമിനലുകൾക്കെതിരെ വരും ദിവസങ്ങളിൽ കാപ്പ പ്രകാരം നടപടി സ്വീകരിക്കാൻ റിപ്പോർട്ട്‌ നൽകുമെന്ന് കാസറഗോഡ് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ അറിയിച്ചു.

No comments