Breaking News

സി.പി.ഐ.എം പുലയനടുക്കം ബ്രാഞ്ചിൻ്റെ കൊടിമരം നശിപ്പിച്ചതായി പരാതി


 

അടുക്കം: സി.പി.ഐ.എം പുലയനടുക്കം ബ്രാഞ്ചിൻ്റെ കൊടിമരം നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ ചേർന്നാണ് കൊടിമരം നശിപ്പിച്ചത്. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ചിലരുടെ ബോധപൂർവ്വമായ ശ്രമമാണ് ഇതെന്നും ഇത്തരം സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ബ്രാഞ്ച് സെക്രട്ടറി എം.കെ ഹരീന്ദ്രൻ പറഞ്ഞു.

No comments