Breaking News

കേരള ഇലക്ട്രിക്കൽ വയർമെൻ& സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നവം.30ന് പരപ്പയിൽ




വെള്ളരിക്കുണ്ട്: കേരള ഇലക്ട്രിക്കൽ വയർമെൻ& സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 30ന് പരപ്പയിൽ വച്ച് നടക്കും,
ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വെള്ളരിക്കുണ്ടിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പ്രകാശൻ നഗറിൽ (പരപ്പ സെൻ്റ്.മേരീസ് ചർച്ച് ഓഡിറ്റോറിയം)
രാവിലെ 9.30ന് പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. കെ.ഇ.ഡബ്യു.എസ്.എ സംസ്ഥാന പ്രസിഡണ്ട് ലാൻസൻ ചെമ്മാശേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, അനുമോദന സദസ്, വയറിംഗ് പ്ലംബിംഗ് ഉൽപ്പന്ന പ്രദർശനം എന്നിവയാണ് സമ്മേളന ഭാഗമായി നടക്കുന്നത്. വെള്ളരിക്കുണ്ട് പ്രസ്ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘടനാ ഭാരവാഹികളായ ബി.സുരേഷ് കുമാർ, എം.രഘുനാഥൻ, പി.മധുസൂദനൻ, കെ.കൃഷ്ണൻ കൊട്ടോടി, സി.വി വിജയൻ, കെ.വി വിനീത് എന്നിവർ സംബന്ധിച്ചു

No comments