Breaking News

വെള്ളരിക്കുണ്ടിൽ എസ്.സി/എസ്.ടി മോണിറ്ററിംഗ് കമ്മറ്റി യോഗം നടന്നു


 



വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് മിൽമ സൊസൈറ്റി കോൺഫറൻസ് ഹാളിൽ വെച്ച് എസ് സി /എസ്.ടി മോണിറ്ററിംഗ് കമ്മറ്റി മീറ്റിംഗ് നടന്നു. വെള്ളരിക്കുണ്ട് സർക്കിൾ ഇൻസ്പക്ടർ എൻ.ഒ സിബി അധ്യക്ഷത വഹിച്ച ചടങ്ങിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി ബാലകൃഷണൻ മുഖ്യ പ്രഭാഷണം നടത്തി. എസ്.ഐ വിജയകുമാർ സ്വാഗതവും, ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസർ ബാബു ആശംസയും, എസ്.ടി മോണിറ്ററിംഗ് കമ്മറ്റി മെമ്പർ എം.ഭാസ്കരൻ നന്ദിയും പറഞ്ഞു. സ്റ്റേഷൻ പരിധിയിലെ 136 കോളനികളിൽ നിന്നും പ്രമോട്ടർമാരും ഊരുമൂപ്പൻമാരുമുൾപ്പെടെ 50 പേർ പങ്കെടുത്തു. യോഗത്തിൽ നടന്ന പൊതുചർച്ചയിൽ ഉയർന്ന പരാതികൾക്കും നിർദ്ദേശങ്ങൾക്കും ട്രൈബൽ ഓഫീസറും, ഡിവൈഎസ്പിയും മറുപടി നൽകുകയും, പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറാനും തീരുമാനമെടുക്കാനും ഉദ്യോഗസ്ഥന്മാർക്ക് നിർദ്ദേശം നൽകി. വിദ്യാർഥികളുടെ യാത്രാക്ലേശവും, ഭൂമിക്ക് പട്ടയം ലഭിക്കാത്തതും, പല പ്രദേശങ്ങളിലും നെറ്റ് വർക്ക് ലഭ്യമല്ലാത്തതിനാൽ കുട്ടികളുടെ പഠനം മുടങ്ങുന്നതും ,കുടിവെള്ളമില്ലാത്തതും, ഗതാഗത സൗകര്യമില്ലാത്തതും മറ്റും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു

No comments