Breaking News

അശരണർക്കും ആലംബഹീനർക്കും ആശ്വാസം: വാതിൽപ്പടി സേവനത്തിന്റെ കിനാനൂർകരിന്തളം പഞ്ചായത്ത്തല ഉൽഘാടനം മുക്കടയിൽ നടന്നു

കരിന്തളം: കേരള സർക്കാറിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വാതിൽപ്പടി സേവനത്തിന്റെ കിനാനൂർ - കരിന്തളം പഞ്ചായത്ത് തല ഉൽഘാടനം മുക്കടയിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി നിർവ്വഹിച്ചു. അശരണരും ആലംബഹീനരുമായ ശയ്യാവലംബികളും , പരസഹായം അനിവാര്യമായ ആളുകൾക്കും ആവശ്യമായ സഹായങ്ങളും സേവനങ്ങളും വീട്ട് പടിക്കൽ എത്തിച്ച് നൽകും. ഇതിനായി പരിശീലനം സിദ്ധിച്ച സന്നദ്ധ വളണ്ടിയർമാരെ നിയോഗിച്ചു.

മരുന്ന്, ഭക്ഷണം, സർക്കാരിന്റെ വിവിധ സഹായങ്ങൾക്കുള്ള അപേക്ഷകൾ തയ്യാറാക്കി നൽകി ആയവ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക .

പഞ്ചായത്തംഗം കെ.വി.ബാബു അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.വി ചന്ദ്രൻ വളണ്ടിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. അജിത് കുമാർ കുടുംബശ്രീ തയ്യാറാക്കിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തംഗം കെ.യശോദ, ജഗതീശൻ ടി.എം, ജേക്കബ് ഉലഹന്നാൻ,വരയിൽ രാജൻ, സി.ഭാസ്കരൻ നായർ, ടി.പി.അബൂബക്കർ കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സെലിൻ ജോസ് എന്നിവർ സംസാരിച്ചു. പി.യു. ഷീല സ്വാഗതവും എൻ.സിന്ധു നന്ദിയും പറഞ്ഞു.

No comments