Breaking News

ഡബ്ല്യു.ഐ.പി.ആർ 10.49; കോടോം-ബേളൂരിലെ വാർഡ് 14 കണ്ടെയ്ൻമെൻറ് സോൺ


കോവിഡ്-19 പ്രതിവാര ഇൻഫെക്ഷൻ ജനസംഖ്യാ അനുപാതം (ഡബ്ല്യു.ഐ.പി.ആർ) പത്തിന് മുകളിലായ കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് നവംബർ ഒമ്പത് മുതൽ 15 വരെ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉത്തരവിട്ടു. ഡബ്ല്യു.ഐ.പി.ആർ 10.49 ആണ്.

അഞ്ചിലധികം ആക്ടീവ് കേസുകൾ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ചതിനാൽ കയ്യൂർ-ചീമേണി ഗ്രാമപഞ്ചായത്തിലെ വാർഡ് 9 കാക്കടവ്, കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 കാലിച്ചാനഡുക്കം, പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് വില്ലാരംപതി എന്നിവയെ നവംബർ ഒമ്പത് മുതൽ 15 വരെ മൈക്രോ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു.


നിയന്ത്രണങ്ങൾ


*കണ്ടെയ്ൻമെൻറ്/മൈക്രോ കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, വ്യാവസായിക, കാർഷിക, നിർമ്മാണ പ്രവർത്തനങ്ങൾ, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാർസൽ സർവീസ് മാത്രം), അക്ഷയ ജനസേവനകേന്ദ്രങ്ങൾ എന്നിവയക്ക് രാവിലെ ഏഴ് മണി മുതൽ രാത്രി ഏഴ് മണി വരെ പ്രവർത്തിക്കാം.   ബാങ്കുകൾക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെയും ഈ പ്രദേശങ്ങളിൽ പ്രവർത്തിക്കാവുന്നതാണ്.

 

*കണ്ടെയ്ൻമെൻറ്/മൈക്രോ കണ്ടെയ്ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അകത്തേക്കും പുറത്തേക്കുമുള്ള പോക്കു വരവ് നിയന്ത്രിതമാർഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.


* സർക്കാർ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകൾ കണ്ടെയ്ൻമെൻറ് സോൺ /മൈക്രോ കൺടെയിൻമെന്റ് സോൺ ബാധകമാക്കാതെ ജില്ലയിൽ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു കൊണ്ട് നടത്താവുന്നതാണ്.


സർക്കാർ തീരുമാനപ്രകാരം നൽകുന്ന അധിക ഇളവുകൾ


* വിവാഹം, കോവിഡ് മൂലമല്ലാതെയുള്ള മരണങ്ങളുടെ മരണാനന്തര ചടങ്ങുകൾ, പൊതു ചടങ്ങുകൾ, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പരിപാടികൾ എന്നിവയ്ക്ക് അടിച്ചിട്ട വേദികളിൽ പരമാവധി 100 പേരെയും തുറസ്സായ വേദികളിൽ പരമാവധി 200 പേരെയും പങ്കെടുപ്പിക്കാം. ചെറിയ വേദികളിൽ, വേദിയുടെ വലുപ്പത്തിന് ആനുപാതികമായി സാമൂഹ്യ അകലം പാലിക്കാൻ പറ്റുന്നവണ്ണം ആളുകളുടെ എണ്ണം നിജപ്പെടുത്തേണ്ടതാണ്.


* സംസ്ഥാനത്ത് സിനിമ തിയറ്ററുകൾ ഒക്ടോബർ 25 മുതൽ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഒരു ഡോസ് കോവിഡ് വാക്സിൻ എങ്കിലും സ്വീകരിച്ചവരെ മാത്രമേ തിയറ്ററുകളിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ആരോഗ്യ വകുപ്പ് സിനിമ തിയറ്ററുകൾക്കായി പുറത്തിറക്കിയ കോവിഡ് 19 പ്രോട്ടോകോൾ മാർഗരേഖ കർശനമായി പാലിക്കേണ്ടതാണ്.


* പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള റെഗുലർ ക്ലാസുകൾ നവംബർ എട്ട് മുതൽ ആരംഭിക്കാൻ അനുമതിയുണ്ട്. ടെക്നിക്കൽ ഹൈസ്‌കൂളുകളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കുള്ള പ്രാക്ടിക്കൽ ക്ലാസുകളും എട്ടു മുതൽ ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട് 


No comments