Breaking News

ആയിഷത്ത് നേഹയെ വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് അനുമോദിച്ചു


പരപ്പ: 16 ലക്ഷത്തോളം മത്സരാർത്ഥികൾ പങ്കെടുത്ത അഖിലേന്ത്യ തലത്തിൽ നടന്ന മെഡിക്കൽ എൻട്രൻസ് എക്സാമിൽ (നീറ്റ് )1866th നേടി മലയോര ഗ്രാമത്തിനാകെ  അഭിമാനമായി മാറിയ ആയിഷത്ത് നേഹയെ പരപ്പ വ്യാപാരി വ്യവസായി  ഏകോപന സമിതി അനുമോദിച്ചു. ആയിഷത്ത് നേഹക്ക് ഏർപ്പെടുത്തിയ സ്നേഹോപഹാരം ജില്ലാ കൌൺസിൽ അംഗമായ വി.നാരായണനും ജോയ്  പാലക്കുടിയും ചേർന്ന്  കൈമാറി. സെക്രട്ടറി സലിം, ട്രഷർ സുധീഷ് കുളത്തിങ്കൽ,സന്തോഷ്‌ രേവതി, രാമകൃഷ്ണൻ ദീപം, എ.കുഞ്ഞികൃഷ്ണൻ ക്‌ളായിക്കോട് എന്നിവർ പങ്കെടുത്തു

No comments