Breaking News

സ്വകാര്യ ബസ് സമരം മാറ്റിവച്ചു; തീരുമാനം മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന്


ചൊവ്വാഴ്ച്ച മുതൽ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. സമരം ഒത്തുതീർക്കാൻ ബസ് ഓപ്പറേറ്റേഴ്സ് സംഘടനയുമായി ഗതാഗത മന്ത്രി ആന്റണി രാജു നാട്ടകം ഗസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.


വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചത്.


ഇന്ന് മുതൽ നടത്താനിരുന്ന അനിശ്ചിത കാല ബസ് സമരം പിൻവലിച്ചതായി ബസ് ഉടമകളാണ് അറിയിച്ചത്. ഈ മാസം 18 ന് അകം സർക്കാർ ഉചിതമായ തീരുമാനം എടുത്തില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കുമെന്ന് ഉടമകൾ പറഞ്ഞു. ബസ് വ്യവസായം നിലനിൽക്കാൻ പ്രായോഗിക നടപടി അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


No comments