Breaking News

നിർധനരായ രോഗികളെ സഹായിക്കാൻ കൊന്നക്കാടുകാർ കൈകോർക്കുന്നു 28ന് നടക്കുന്ന ബിരിയാണി ചലഞ്ചിലൂടെ ചികിത്സാസഹായനിധി സ്വരൂപിക്കും


കൊന്നക്കാട്: പ്രദേശത്തെ നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി ഒരു നാട് ഒന്നാകെ കൈകോർക്കുകയാണ്. സരസമ്മ ആലപ്പാട്ട്, വിജിന ബിജു, വത്സമ്മ ചോക്കാട്ട് എന്നിവരുടെ ചികിത്സയ്ക്ക് വേണ്ടി സഹായധനം സ്വരൂപിക്കാനാണ് നവംബർ 28ന് കൊന്നക്കാട് വച്ച് ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നത്. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന കൊന്നക്കാട്ടെ ഒരുപറ്റം മനുഷ്യസ്ഹികളുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇതിലൂടെ സ്വരൂപിക്കുന്ന തുക രോഗികൾക്ക് നൽകും. കൊന്നക്കാടുകാരുടെ ഈ ജീവകാരുണ്യ പ്രവർത്തനത്തിന്  പരിപൂർണ്ണ പിന്തുണയുമായി പ്രദേശത്തെ വിവിധ സംഘടനകളും കൂട്ടായ്മകളും മുന്നോട്ട് വന്നിട്ടുണ്ട്. മാലോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ 'യെസ് ഐ ക്യാൻ' കൂട്ടായ്മയും പിന്തുണ അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.  ബിരിയാണി ചലഞ്ചിലേക്ക് സാധന സാമഗ്രികൾ വാങ്ങി നൽകാനാണ് യെസ് ഐ ക്യാൻ ചാരിറ്റി കൂട്ടായ്മ പ്രവർത്തകരുടെ തീരുമാനം.


സഹായനിധി സ്വരൂപിക്കാനുള്ള ഒരു നാടിൻ്റെ പ്രയത്നം വിജയിപ്പിക്കാൻ നാട്ടുകാരുടെ പരിപൂർണ്ണ സഹകരണം അഭ്യർത്ഥിക്കുകയാണ് സംഘാടകർ. പൊതുജനങ്ങൾക്ക് ബിരിയാണി ഓർഡർ ചെയ്തു കൊണ്ട് ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാവാം.

ഫോൺ: 

7510750415(ദിബാഷ്)

9495015299 (ഷാജി)

8547441905 (രഘു)

No comments