Breaking News

പള്ളിക്കരയിൽ 6 പേർക്ക് കടന്നൽ കുത്തേറ്റു; 2 കുട്ടികളുടെ നില ഗുരുതരം

പള്ളിക്കര : പള്ളിപ്പുഴയിൽ കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് 6 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 2 കുട്ടികളെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിപ്പുഴയിലെ ഇംതിയാസിന്റെ മകൻ  അഹമ്മദ്‌ നജാദ് (3), ഇംതിയാസിന്റെ സഹോദരൻ മിസ്ഹബിന്റെ മകൾ  സുൽഫ ഫാത്തിമ (2) എന്നിവരാണ് മംഗളൂരു ആശുപത്രിയിലുള്ളത്.


ഇംതിയാസിന്റെ മാതാവ് ആമിന(52), മൗവ്വലിലെ കൗലത്ത്(50) കുഞ്ഞബ്ദുല്ലയുടെ ഭാര്യ സഫരിയ(52), പാലക്കുന്നിലെ റാബിയയുടെ മകൾ സൈനബ എന്നിവർക്കും കടന്നൽ കുത്തേറ്റു. ഇവർ  കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടികളുടെ നില ഗുരുതരമായതിനാലാണ് മംഗളൂരുവിലേക്ക് മാറ്റിയത്. തെങ്ങിന്റെ മുകളിൽ കൂടുകൂട്ടിയ കടന്നലുകൾ മടൽ ഇളകി വീണതോടെ കൂട്ടത്തോടെയിളകി സമീപത്തു കളിക്കുകയായിരുന്ന കുട്ടികളുൾപ്പെടെയുള്ളവരെ കുത്തുകയായിരുന്നു.


No comments