നീലേശ്വരം- മയ്യങ്ങാനം- കോളംകുളം-വെള്ളരിക്കുണ്ട് റൂട്ടിലെ കെ.എസ്.ആർ.ടി സർവ്വീസ് നിർത്തിയിട്ട് മാസങ്ങളായി ദുരിതത്തിലായ നാട്ടുകാർ പ്രതിഷേധത്തിലേക്ക്
കോളംകുളം: വർഷങ്ങളായി സർവീസ് നടത്തിയ മലയോരത്തേക്കുള്ള ഇന്റർസ്റ്റേറ്റ് കെ.എസ്.ആർ.ടി.സി ട്രിപ്പ് മുടക്കിയിട്ട് നാളുകളായി. മംഗളൂരിൽ നിന്നും വരുന്ന വണ്ടി വൈകിട്ട് 4.40ന് കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ട് നിലേശ്വേരം, കോയിത്തട്ട, മയ്യങ്ങാനം, കോളംകുളം, വെള്ളരിക്കുണ്ട് വഴി നിറയെ യാത്രകരുമായി സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി സർവ്വീസ് നിർത്തിയിട്ട് നാളുകളായി. ഉൾപ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനം ലഭിച്ചിരുന്ന ഈ സർവ്വീസ് നിർത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. വൈകുന്നേരങ്ങളിൽ ഈ റൂട്ടിൽ സ്കൂൾ,കോളേജ്, സർക്കാർ, സ്വകാര്യ ജീവനക്കാർ മറ്റു ജോലികൾ കഴിഞ്ഞ് വരുന്നവർ എന്നിവർക്കെല്ലാം വലിയ ഉപകാരവും ഏക ആശ്രയവുമായിരുന്നു ഇ ബസ് സർവ്വീസ്. കോവിഡിന്റെ പേരും പറഞ്ഞു സർവ്വീസ് നിർത്തിയിട്ട് നാളുകളായി. അതിനിടയിൽ പേരിനെങ്കിക്കും ഇടക്ക് എപ്പോഴോ ഒന്ന് രണ്ട് സർവീസ് നടത്തിയെങ്കിലും, ആളില്ല എന്ന പേരിൽ ട്രിപ്പ് നിർത്തുകയാണ് ചെയ്തത്. 10വർഷമായി സ്ഥിരമായി സർവീസ് നടത്തിയ ബസ് പെട്ടെന്ന് നിർത്തലാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ചിലരുടെ വ്യക്തി താല്പര്യങ്ങൾക്ക് അനുസരിച്ച് റൂട് മാറ്റി സർവീസ് നടത്തുന്നുണ്ടെന്നും ആക്ഷേപമുണ്ട്. സ്ഥിരമായി ആളുണ്ടായ റൂട്ട് നാമമാത്രമായി ഇടക്ക് മാത്രം ട്രിപ്പ് ഓപ്പറേറ്റ് ചെയ്താണ് ഇ ഭാഗത്തേയ്ക്ക് വൈകുന്നേരം ഉള്ള ഏക കെ.എസ്.ആർ.ടി സർവ്വീസ് ആളില്ല എന്ന് പറഞ്ഞു വഴി മാറ്റി വീടുന്നത്. നാട്ടുകാർ ഡിപ്പോയിൽ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടികളാണ് വേണ്ടപ്പെട്ടവരിൽ നിന്നും ലഭിക്കുന്നത്. രസകരമായ മറ്റൊരു കാര്യം ആളില്ലാഞ്ഞിട്ടും ചില ആൾക്കാരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ചില റൂട്ടിലേക്ക് മിനിറ്റുകളിടവിട്ട് പുതിയ സർവീസുകൾ അടക്കം ഓപ്പറേറ്റ് ചെയുകയും ചെയ്യുന്നുണ്ട്, ഇ ഒരു സമീപനം മാറ്റിയില്ലെങ്കിൽ സ്ഥിരമായി ഓടിയ ഇ ബസ് പുനസ്ഥാപിച്ചില്ലെങ്കിൽ ഡിപ്പോ മാർച്ച് അടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സി.പി.ഐ.എം പുലയനടുക്കം ബ്രാഞ്ച് അറിയിച്ചു
No comments