Breaking News

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം സമ്മേളം വെള്ളരിക്കുണ്ടിൽ തുടങ്ങി


വെള്ളരിക്കുണ്ട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം സമ്മേളം വെള്ളരിക്കുണ്ടിൽ തുടങ്ങി. വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടക്കുന്ന സമ്മേളനം കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട് ഇ.ടി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. പരപ്പ നിയോജക മണ്ഡലം പ്രസിഡണ്ട് ജി.മുരളീധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജെ തോമസ് സ്വാഗതം പറഞ്ഞു. സംസ്ഥാന മാസ്റ്റേർഴ്സ് അത് ലറ്റിക് മീറ്റിലെ വിജയികളായ പി.എം എബ്രഹാം, സഖറിയാസ്, മാത്യു താമരശേരി എന്നിവരെ ചടങ്ങിൽ കെ.എസ്.എസ്.പി.എ സംസ്ഥാന ഓഡിറ്റർ ടി.കെ എവുജിൻ ആദരിച്ചു. സി. പ്രേമരാജൻ, പി.പി കുഞ്ഞമ്പു, പി.എം എബ്രഹാം, എം.യു തോമസ്, ശാന്തമ്മ ഫിലിപ്പ്, പി.എ ജോസഫ്, കുഞ്ഞമ്പു നായർ, എം.കെ ദിവാകരൻ, റോസമ്മ ചാക്കോ എന്നിവർ സംസാരിച്ചു. പരപ്പ നിയോജക മണ്ഡലം ട്രഷറർ കെ.മാധവൻ നായർ ചടങ്ങിന് നന്ദി പറഞ്ഞു.

No comments