Breaking News

എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ വാക് ഇൻ ഇന്റർവ്യു


കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ അപ്ലൈഡ് സയൻസ് (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഹ്യുമാനിറ്റീസ്, ബിസിനസ് ഇക്കണോമിക്സ്), കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ കരാർ അടിസ്ഥാനത്തിൽ യു.ജി.സി/എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങൾക്ക് അനുസൃതമായി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. നെറ്റ് യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെ പരിഗണിക്കും. അഭിമുഖം നവംബർ ഒമ്പതിന് രാവിലെ 10ന് കോളേജിൽ നടക്കും.  

മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ തസ്തികയിലേക്കുള്ള അഭിമുഖം നവംബർ എട്ടിന് ഉച്ച രണ്ടിന് കോളേജിൽ നടക്കും. എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ടി.എച്ച്.എസ്.എൽ.സി/ഐ.ടി.ഐ/കെ.ജി.റ്റി.ഇ/കെ.ജി.സി.ഇ/എൻ.സി.വി.റ്റി യോഗ്യതയും ഉള്ള  ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും              ഹാജരാക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക്: www.lbscek.ac.in 04994 - 250290

No comments