Breaking News

ലൈഫ് മിഷൻ: അർഹതാ പരിശോധന ആരംഭിച്ചു; ജില്ലയിൽ ലഭിച്ചത് 36955 അപേക്ഷകൾ



കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ പുതിയതായി ലഭിച്ച അപേക്ഷകളുടെ അർഹതാ പരിശോധന ആരംഭിച്ചു. 2020 ആഗസ്റ്റ്, 2021 ഫെബ്രുവരി മാസങ്ങളിലായി ലഭിച്ച അപേക്ഷകളുടെ അർഹതാ പരിശോധനയാണ് നടക്കുന്നത്. ജില്ലയിൽ ഭൂരഹിത ഭവനരഹിതരുടെ 11913 അപേക്ഷകളും ഭൂമിയുള്ള ഭവനരഹിതരായ 25042 അപേക്ഷകളുമടക്കം ആകെ 36955 അപേക്ഷകളാണ് ലഭിച്ചത്.  അർഹത, മുൻഗണനാ മാനദണ്ഡങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

നവംബർ 30 നകം 38 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും  ലൈഫ് പദ്ധതി നിർവ്വഹണ ഉദ്യോഗസ്ഥർ അപേക്ഷകരെ നേരിട്ട് സമീപിച്ച് അർഹതാ പരിശോധന നടത്തും. സമർപ്പിച്ച അപേക്ഷകളിലെ തെറ്റുതിരുത്താനും രേഖകൾ അപ് ലോഡ് ചെയ്യാനും ഫീൽഡ് പരിശോധന വേളയിൽ അവസരമുണ്ടാകും. അപേക്ഷയിൽ സമർപ്പിക്കപ്പെട്ട റേഷൻ കാർഡിൽ മാറ്റം വരുത്താൻ സാധിക്കില്ല. പരിശോധന നവംബർ 30ന് പൂർത്തിയാക്കു. ഡിസംബർ ഒന്നിന് കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആക്ഷേപമുള്ളവർക്ക് ബ്ലോക്ക്, ജില്ലാതല അപ്പീലിന് അവസരമുണ്ട്. ഗ്രാമ/ വാർഡ് സഭാ അംഗീകാരത്തിന് ശേഷം 2022 ഫെബ്രുവരി 28 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.


അർഹതാ പരിശോധന സമയബന്ധിതമായി കുറ്റമറ്റ രീതിയിൽ നടത്താൻ ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാതല മോണിറ്ററിംഗ് സമിതിയുടെ നേതൃത്വത്തിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിൽ തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് , ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ കെ പ്രദീപൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഹരിദാസ്, ജില്ലയിലെ എല്ലാ നഗരസഭാ, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. യോഗത്തിൽ ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ വൽസൻ എം പദ്ധതി വിശദീകരിച്ചു.


നഗരസഭാതലത്തിൽ 3388 ഉം പഞ്ചായത്ത് തലത്തിൽ 33567 ഉം അപേക്ഷകൾ 


 ലൈഫ് മിഷൻ പദ്ധതിയിലേക്ക് ജില്ലയിൽ നിന്ന് ഓൺലൈനായി അപേക്ഷിച്ചത് 36955 പേരാണ്. നഗരസഭാതലത്തിൽ ഭൂമിയുള്ള ഭവനരഹിതരായ 1346 പേരും ഭൂരഹിതഭവനരഹിതരായ 2042 പേരുമുൾപ്പെടെ 3388 പേരാണ് അപേക്ഷിച്ചത്. ഗ്രാമ പഞ്ചായത്ത്തലത്തിൽ ഭൂമിയുള്ള ഭവനരഹിതരായ 23696 പേരും ഭൂരഹിതഭവനരഹിതരായ 9871 പേരുമുൾപ്പടെ 33567 അപേക്ഷൾ ലഭിച്ചു.


നഗരസഭയിൽ കൂടുതൽ അപേക്ഷകർ കാഞ്ഞങ്ങാട് 


ലൈഫ് പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളിൽ നഗരസഭാതലത്തിൽ കൂടുതൽ അപേക്ഷകൾ ലഭിച്ചത് കാഞ്ഞങ്ങാട് നഗരസഭയിൽ നിന്ന്-1747 പേർ. ഭൂമിയുള്ള ഭവനരഹിതരായ 391 പേരും ഭൂരഹിതഭവനരഹിതരായ 1356 പേരുമാണ് കാഞ്ഞങ്ങാട് അപേക്ഷിച്ചത്. കാസർകോട് നഗരസഭയിൽ ഭൂമിയുള്ള ഭവനരഹിതരായ 398 പേരും ഭൂരഹിതഭവനരഹിതരായ 456 പേരുമുൾപ്പെടെ 854 പേരുമാണ് അപേക്ഷിച്ചത്. നീലേശ്വരം നഗരസഭയിൽ ഭൂമിയുള്ള ഭവനരഹിതരായ 557 പേരും ഭൂരഹിതഭവനരഹിതരായ 230 പേരുമുൾപ്പെടെ 787 പേരാണ് അപേക്ഷിച്ചിട്ടുള്ളത്.


 പഞ്ചായത്ത്തലത്തിൽ കൂടുതൽ അപേക്ഷകർ കുമ്പളയിൽ 


ലൈഫ് മിഷൻ പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകളിൽ പഞ്ചായത്ത്തലത്തിൽ കൂടുതൽ അപേക്ഷകർ കുമ്പള പഞ്ചായത്തിൽ.  ഭൂമിയുള്ള ഭവനരഹിതരായ  811 പേരും ഭൂരഹിത ഭവനരഹിതരായ 810 പേരുമുൾപ്പെടെ 1621 അപേക്ഷകളാണ് പഞ്ചായത്തിൽ ലഭിച്ചത്.


പഞ്ചായത്ത്, ഭൂമിയുള്ള ഭവനരഹിതരായ അപേക്ഷകർ, ഭൂരഹിതഭവനരഹിതരായ അപേക്ഷകർ, ആകെ അപേക്ഷകൾ  എന്നിവ ക്രമത്തിൽ 


അജാനൂർ: 957, 407, 1364


ഈസ്റ്റ് എളേരി: 377, 73, 450


ഉദുമ: 391, 767, 1158


എൻകജെ: 1084, 156, 1240


കയ്യൂർ ചീമേനി:   513, 48, 561


കള്ളാർ: 303, 51, 354


കാറഡുക്ക: 363, 97, 460


കിനാനൂർ കരിന്തളം: 797, 90, 887


കുമ്പള: 811, 810, 1621


കുമ്പഡാജെ: 451, 42, 493


കുറ്റിക്കോൽ: 893, 51, 944


കോടോം ബേളൂർ: 742, 85, 827


ചെങ്കള: 975, 699, 1674


ചെമ്മനാട്: 663, 622, 1285


ചെറുവത്തൂർ: 477, 180, 657


തൃക്കരിപ്പൂർ : 391, 203, 594


ദേലംപാടി: 774, 32, 806


പടന്ന : 326, 174, 500


പനത്തടി: 734, 73, 807


പള്ളിക്കര: 710, 437, 1147


പിലിക്കോട്: 389, 41, 430


പുത്തിഗെ: 631, 153, 784


പുല്ലൂർ പെരിയ: 778, 145, 923


പൈവളിഗെ: 823, 272, 1095


ബദിയടുക്ക : 1211, 309, 1520

'

ബളാൽ: 499, 56, 555


ബേഡഡുക്ക: 730, 60, 790


ബെള്ളൂർ: 270, 13, 283


മഞ്ചേശ്വരം: 593, 968, 1561


മടിക്കൈ: 675, 71, 746


മധൂർ: 792, 669, 1461


മംഗൽപ്പാടി: 709, 850, 1559


മീഞ്ച: 634, 164, 798


മുളിയാർ: 367, 263, 630


മൊഗ്രാൽ പുത്തൂർ: 336, 351, 687


വലിയപറമ്പ: 397, 115, 512


വെസ്റ്റ് എളേരി: 529, 64, 593


വൊർക്കാടി: 601, 210, 811

No comments