Breaking News

എൻആർഇജി വർക്കേഴ്സ് യൂണിയൻ പനത്തടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ അട്ടേങ്ങാനത്തും പാണത്തൂരും പോസ്റ്റോഫീസ് മാർച്ച് നടത്തി



രാജപുരം: എൻആർഇജി വർക്കേഴ്സ് യൂണിയൻ പനത്തടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. അട്ടേങ്ങാനത്ത് എം.വി കൃഷ്ണനും പാണത്തൂരിൽ ടി.എം.എ കരീമും ഉദ്ഘാടനം ചെയ്തു.
കൂലിക്കുടിശ്ശിക അനുവദിക്കുക
തൊഴിൽദിനം 200 ദിവസമായി ഉയർത്തുക
ദിവസവേതനം 600 രൂപയായി ഉയർത്തുക
ജാതിതിരിച്ചുള്ള കൂലി വിതരണം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൻആർഇജി വർക്കേഴ്സ് യൂണിയൻ പനത്തടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടോംബേളൂർ പഞ്ചായത്തിൽ അട്ടേങ്ങാനം, പനത്തടി പഞ്ചായത്തിൽ പാണത്തൂർ എന്നീ പോസ്റ്റ് ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു അട്ടേങ്ങാനത്ത് കെ എസ് കെ ടി യു ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണനും, പാണത്തൂരിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കാസർകോട് ജില്ലാ സെക്രട്ടറി ടി എം എ കരീമും സമരം ഉദ്ഘാടനം ചെയ്തു. മധു കോളിയാർ, ഉഷ പി എൽ, പി തമ്പാൻ പാണത്തൂർ, നിർമ്മലാ കെ പി, ശാലിനി കോടോം, ശൈലജ അയ്യങ്കാവ്, ഇന്ദിര അട്ടേങ്ങാനം, ആർ സി രജനി ദേവി തുടങ്ങിയവർ നേതൃത്വം നൽകി

No comments