Breaking News

യുവമോർച്ച മഹാറാലിയും പൊതുസമ്മേളനവും ഡിസംബർ 1- ന് കാഞ്ഞങ്ങാട്



കാസർഗോഡ് :  സ്വർഗീയ കെ.ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനമായ ഡിസംബർ 1 - ന് യുവമോർച്ച കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാറാലിയും പൊതുസമ്മേളനവും കാഞ്ഞങ്ങാട് വെച്ച് നടക്കും. 

ഉച്ചയ്ക്ക് 3 മണിക്ക് നോർത്ത് കോട്ടച്ചേരിയിൽ നിന്നും ആരംഭിക്കുന്ന റാലി 4 മണിയോടെ കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിച്ചേരും. 


ബിജെപിയുടെ ദേശീയ - സംസ്ഥാന നേതാക്കൾ റാലിയിലും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കും. 


സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള കൊടിമരം വഹിച്ചു കൊണ്ടുള്ള യാത്ര  ഇന്ന് വൈകുന്നേരം 5 മണിക്ക് മടിക്കൈ കല്യാണത്തെ സ്വർഗ്ഗീയ മടിക്കൈ കമ്മാരൻ സ്മൃതി മണ്ഡപത്തിൽ നിന്നും പുറപ്പെടും.

No comments