Breaking News

നിർദ്ദിഷ്ട പരപ്പ ടൗൺ ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കുക, കിനാനൂർ കരിന്തളം മണ്ഡലം 117 നമ്പർ ബൂത്ത് കോൺഗ്രസ്സ് സമ്മേളനം സമാപിച്ചു


പരപ്പ: ഭാരതത്തിൻ്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുവാൻ കോൺഗ്രസ്സിന് മാത്രമേ സാധിക്കു എന്ന് ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് പി.കെ.ഫൈസൽ പ്രസ്താവിച്ചു. കിനാനൂർ-കരിന്തളം മണ്ഡലം 117 നമ്പർ ബൂത്ത് കോൺഗ്രസ്സ് സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.എം.കെ. അടിയോടി പതാക ഉയർത്തി. ബൂത്ത് പ്രസിഡണ്ട് എ.പത്മനാഭൻ ആധ്യക്ഷം വഹിച്ചു.സെക്രട്ടറി സിജോ പി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂത്ത് കോൺഗ്രസ്സ് പാർലമെൻറ് നിയോജക മണ്ഡലം പ്രസിഡണ്ട് സാജിത് മൗവ്വൽ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസി: ബാബു കോഹിനൂർ, കെ.പി.ബാലകൃഷ്ണൻ, സി.ഒ.സജി, ബാബു ചേമ്പേന, കെ.പി. ചിത്രലേഖ, വി. കൃഷ്ണൻ, വി.കണ്ണൻ എന്നിവർ പ്രസംഗിച്ചു.സംസ്ഥാന വടംവലി കോച്ച് ശ്രീധരൻ വീട്ടിയടി, മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകർ എന്നിവരെ ആദരിച്ചു. നിർദ്ദിഷ്ട പരപ്പ ടൗൺ ബസ് സ്റ്റാൻഡിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കുക, പ്രതിദിനം നൂറ് കണക്കിന് രോഗികൾ ആശ്രയിക്കുന്ന പരപ്പ ഗവ: ആയൂർവേദ ഡിസ്പെൻസറി കിടത്തി ചികിത്സിക്കുന്ന ആശുപത്രിയായി ഉയർത്തുക എന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി വി.കൃഷ്ണൻ (പ്രസിഡണ്ട്) വി.കണ്ണൻ, രാധിക മേലത്ത് (വൈസ് പ്രസിഡണ്ട്) ചന്ദ്രൻ സി, ബാബു ടി(സെക്രട്ടറിമാർ) വി.ഗംഗാധരൻ ( ട്രഷറർ)

No comments