Breaking News

പെരിയ കായക്കുളം സ്വദേശി കാഞ്ഞങ്ങാട് ചേറ്റുകുണ്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ചിത്താരി കെ.എസ്.ഇ.ബി ജീവനക്കാരനാണ്


കാഞ്ഞങ്ങാട് :വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ട്രെയിന്‍തട്ടി മരണപ്പെട്ടു. പെരിയ കായക്കുളം സ്വദേശി ശരണ്‍കുമാര്‍ ( 26 )ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. അബദ്ധത്തില്‍ ട്രെയിന്‍തട്ടി മരണപ്പെട്ടതായണ് പ്രാഥമിക വിവരം. കെഎസ്ഇബി ചിത്താരി സെക്ഷനിലെ മീറ്റർ റീഡർ ജീവനക്കാരനാണ്.

No comments