Breaking News

സിപിഐഎം പനത്തടി ഏരിയ സമ്മേളനം നവം. 24,25 തീയതികളിൽ ചുള്ളിക്കരയിൽ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും


രാജപുരം: 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നംവബര്‍ 24,25 തീയതികളില്‍ ചുള്ളിക്കര മേരി മാത ഓഡിറ്റോറിയത്തില്‍ എം ഗോപാലന്‍ നഗറില്‍ നടക്കുന്ന സിപിഐ എം പനത്തടി ഏരിയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഏരിയായിലെ 166 ബ്രാഞ്ച് സമ്മേളനങ്ങളും, 12 ലോക്കല്‍ സമ്മേളനം പൂര്‍ത്തിയാക്കിയാണ് ഏരിയ സമ്മേളനത്തിലേക്ക് കടക്കുന്നത്. സമ്മേളനത്തില്‍ 2083 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധികരിച്ച് 19 ഏരിയ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ 138 പേര്‍ ഏരിയ സമ്മേളന പ്രതിനിധികളായി പങ്കെടുക്കും. ഇതില്‍  വനിത പ്രതിനിധികളായിരിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം 24ന് രാവിലെ 10 മണിക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി കെ രാജന്‍, സാബുഅബ്രാഹം, കെ ആര്‍ ജയാനന്ദ്രന്‍, എം രാജോഗാപലന്‍ എംഎല്‍എ, വി പി പി മുത്സഫ എന്നിവര്‍ പങ്കെടുക്കും.

   കഴിഞ്ഞ സമ്മേളനത്തിന് ശേഷം സിപിഐ എം പനത്തടി ഏരിയായില്‍ പാര്‍ട്ടിയുടെ വളര്‍ച്ച എടുത്ത് പറയേണ്ടതാണ് 2017-ല്‍  1913 പാര്‍ട്ടി മെമ്പര്‍മാരും, 134 പാര്‍ട്ടി ബ്രാഞ്ചുകളും, 461 വനിത മെമ്പര്‍മാരും ഉണ്ടായിരുന്ന സ്ഥാനത്ത് 2021 ആകുമ്പോഴെക്കും അത് 2083 മെമ്പര്‍മാരും, 166 പാര്‍ട്ടി ബ്രാഞ്ചുകളും, 598 വനിത മെമ്പര്‍മാരുമായി ഉയര്‍ന്നു. ഇത് ചൂണ്ടിക്കാട്ടുന്നത് മലയോര മേഖലയില്‍ പാര്‍ട്ടിയുടെ കരുത്ത് വര്‍ദ്ധിച്ചു എന്നാണ്. അതോടെപ്പം ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍, നിയമ സഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടി മുമ്പ് കിട്ടിയ വേട്ടുകളെക്കാള്‍ ഏറെ മുന്നോട്ട് പോകാന്‍ കഴിഞ്ഞു. കോടോം ബേളുര്‍, പനത്തടി പഞ്ചായത്തില്‍ പാര്‍ട്ടി നല്ല ഭൂരിപക്ഷത്തില്‍ ഭരണനില നിര്‍ത്താന്‍ കഴിഞ്ഞു. കള്ളാര്‍ പഞ്ചായത്തില്‍ വോട്ടിംഗ് കണക്കില്‍ എല്‍ഡിഎഫിനെക്കാല്‍ 1200 വേട്ടുകള്‍ മാത്രമാണ് യൂഡിഎഫിന് കൂടുതല്‍. അടുത്ത ത്രിതല പഞ്ചായത്തില്‍ കള്ളാര്‍ പഞ്ചായത്ത് കൂടി എല്‍ഡിഎഫ് ഭരിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനം പാര്‍ട്ടി ഏറ്റെടുത്തു നടത്തു. കഴിഞ്ഞ സമ്മേളന കാലയളവില്‍ കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികളില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നും നിരവധി പേര്‍ പാര്‍ട്ടി വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്നിട്ടുണ്ട് ഇതില്‍ കോണ്‍ഗ്രസ്, ബിജെപി എന്നിവരുടെ പ്രധാന നേതാക്കള്‍ വരെ ഉള്‍പ്പെടും ഇനിയും നിരവധി പേര്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നും രാജി വെച്ച് സിപിഐ എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആലോചിക്കുന്നുണ്ട്. ചില തെറ്റുധാരണയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടു പോയവരെ ഉള്‍പ്പെടെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടു വാരാനുള്ള പരിശ്രമം പാര്‍ട്ടി നടത്തുമെന്നും നേതാക്കൾ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍, സംഘാടക സമിതി ചെര്‍മാന്‍ ഒക്ലാവ് കൃഷ്ണന്‍, സംഘാടക സമിതി കണ്‍വീനര്‍ ഷാലുമാത്യു, യു തമ്പാൻ , യു ഉണ്ണികൃഷ്ണൻ എന്നിവര്‍ പങ്കെടുത്തു. 

No comments