Breaking News

ജില്ലയുടെ ചില പ്രദേശങ്ങളിൽ നിലനിൽക്കുന്ന ഊരുവിലക്കും ജാതി വിവേചനവും അവസാനിപ്പിക്കണം ; കേരള യുക്തിവാദി സംഘം കാസർഗോഡ് ജില്ലാ സമ്മേളനം

  

ജാതി വിവേചനം അവസാനിപ്പിക്കണമെന്ന് - കേരള യുക്തിവാദി സംഘം കാസര്‍ഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയുടെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന ഊരുവിലക്കും ജാതി വിവേചനവും അവസാനിപ്പിച്ച് കീഴ് ജാതിക്കാര്‍ക്കും ദളിത വിഭാഗങ്ങള്‍ക്കും സാമൂഹിക നീതി ഉറപ്പു വരുത്തണം. കാഞ്ഞങ്ങാട് കുന്നുമ്മല്‍ ബാങ്ക് ഹാളില്‍ സമ്മേളനം ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി ടി കെ ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.മുരളീധരന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വി വിദ്യാധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും,സംസ്ഥാന സെക്രട്ടറി എ.കെ അശോക് കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ എക്‌സ്‌ക്യൂട്ടീവംഗം ദേവി രവീന്ദ്രന്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.പ്രിയേഷ്, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയംഗം പ്രകാശന്‍ പള്ളിക്കാപ്പില്‍, പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ സെക്രട്ടറി കെ.എം സുധാകരന്‍, സുനു ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച പ്രവര്‍ത്തകരെ അനുമോദിച്ചു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച മതേതര കലണ്ടര്‍ ദേവീ രവീന്ദ്രന്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ ജാതിമത ചേര്‍ക്കാത്ത വിദ്യാര്‍ഥികള്‍ക്ക് മതമില്ലാത്ത ജീവന്‍ പുരസ്‌കാരം നല്‍കി. സേതു കുന്നുമ്മല്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: കെ വി വിദ്യാധരന്‍ (പ്രസിഡന്റ്), ഒ വി വിനോദ്, ടി ലക്ഷ്മണന്‍ (വൈസ് പ്രസിഡന്റുമാര്‍), കെ വി രവീന്ദ്രന്‍ (സെക്രട്ടറി), കെ ടി രാജ്കുമാര്‍, ടി സുരേഷ് (ജോയിന്റ് സെക്രട്ടറി), പി വി സന്തോഷ് കുമാര്‍ (ട്രഷറര്‍).

No comments