Breaking News

ഭർത്താവിന്റെ വീട്ടിൽ നിന്ന് ആഭരണങ്ങളുമായി ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ നവവധു തിരിച്ചെത്തി


കാസര്‍കോട്: ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ആഭരണങ്ങളുമായി ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടിയ നവവധു തിരിച്ചെത്തി.

കളനാട്ടുനിന്ന്‌ പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെയാണ് യുവതി വിവാഹം കഴിഞ്ഞ് എത്തിയത്. അതിരാവിലെ ഭര്‍ത്തൃവീടിന്റെ സമീപത്തുനിന്ന്‌ യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. 125 പവന്‍ ആഭരണങ്ങളുമായി ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടിയത്.

കാസര്‍കോട് സന്തോഷ് നഗറിലെ യുവാവിനെതിരെയും യുവതിക്കെതിരെയുമാണ് പരാതി ലഭിച്ചിരുന്നത്. ഇരുവരും മം​ഗലാപുരത്തേക്ക് പോയതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥര്‍ അങ്ങോട്ടേയ്ക്ക് പോകാന്‍ തയാറെടുക്കുമ്ബോഴാണ് ഇരുവരും തിരികെയെത്തിയത്.

രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കുമെന്നും ആര്‍ക്കൊപ്പം പോകണമെന്ന് യുവതിക്ക് തീരുമാനിക്കാമെന്നും ബേക്കല്‍ പൊലീസ് അറിയിച്ചു.

No comments