Breaking News

നീലേശ്വരത്ത് സ്പിരിറ്റ് ലോറി പിടിയിലായത് രണ്ടാഴ്ചത്തെ കാത്തിരിപ്പിനൊടുവിൽ, പെയിന്റെന്ന വ്യാജേന സ്പിരിറ്റ്‌ കടത്തുന്നുവെന്ന് രഹസ്യവിവരത്തെ തുടർന്ന്


നീലേശ്വരം: ഒരാഴ്​ച മുമ്പാണ്​ ആ വിവരം ലഭിച്ചത്​. നിറയെ സ്​പിരിറ്റുമായി ഒരു ലോറി വരുന്നുണ്ടെന്ന രഹസ്യസന്ദേശം. അതിർത്തി കടന്ന്​ ലോറി വരുന്നുണ്ടെന്നറിഞ്ഞതോടെ കാസർകോട്​ എക്​സൈസ്​ സ്ക്വാഡിന്​ പിന്നെ ഉറക്കമില്ലാത്ത നാളുകൾ. ഏത്​ ലോറിയിൽ എങ്ങനെ എപ്പോ വരുമെന്ന്​ ഒരു ധാരണയുമില്ല. അതിനാൽ, രാപ്പകൽ നീണ്ട പരിശോധനയാണ്​ നടത്തിയത്​. എൻഫോഴ്സ്മൻെറും ആൻറി നർകോട്ടിക് സെല്ലിനും ഊണും ഉറക്കമില്ലാത്ത ദിവസങ്ങൾ എന്നത്​ അക്ഷരാർഥത്തിൽ ശരിവെച്ചദിനങ്ങൾ. വലവിരിച്ച് 24 മണിക്കൂറും ഇവർ കാത്തുനിന്നു. അതിർത്തി തലപ്പാടി മുതൽ മഫ്തിയിൽ ഒറ്റക്കും സംഘമായും ലോറിക്ക് വേണ്ടി കണ്ണിലെണ്ണയൊഴിച്ചായിരുന്നു​ ആ നിൽപ്​. അതിനിടെ, മഞ്ചേശ്വരം ചെക്ക് പോസ്​റ്റിൽ നിർത്തിയിട്ട ലോറികൾ രഹസ്യമായി നിരീക്ഷിക്കാൻ തുടങ്ങി. ഡ്രൈവർമാ​രറിയാതെ നടത്തിയ പരിശോധനയിൽ സ്​പിരിറ്റ്​ ലോറി തിരിച്ചറിഞ്ഞു. പിന്നീട്​ ലോറിയെ പിന്തുടർന്നുള്ള യാത്ര. മഞ്ചേശ്വരത്തുനിന്ന് നീലേശ്വരം വരെ സ്വകാര്യ വാഹനത്തിലും മഫ്തിയിലുമായി എക്സെസ് സംഘം ലോറിയെ പിന്തുടർന്നു. ലോറി ഡ്രൈവർമാർ ചായ കുടിക്കാൻ തട്ടുകടയിൽ കയറു​േമ്പാൾ മഫ്​തിയിലുള്ള സംഘം തൊട്ടടുത്ത കടയിൽ കയറും. വീണ്ടും ലോറി സ്​റ്റാർട്ടാക്കി മണിക്കൂറോളം പിന്തുടർന്ന്​ യാത്ര. പടന്നക്കാട് മേൽപാലത്തിന് മുകളിൽ ​െവച്ച് ലോറി തടയാൻ ആലോചിച്ചുവെങ്കിലും അപകടം ഓർത്ത് വേണ്ടന്നു​െവച്ചു. ഒടുവിൽ നീലേശ്വരം പള്ളിക്കരയിൽ എത്തി. റെയിൽവേ മേൽപാലം നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ ഇടുങ്ങിയ ഒരു വരി റോഡിൽ മാത്രം കഷ്​ടിച്ചുപോകുന്ന വഴിയാണ്​. മണിക്കൂറുകൾ പിന്തുടർന്ന്​ ലോറി പള്ളിക്കരയിൽ എത്തുമ്പോഴേക്കും പുലർച്ചെ 2.30. നിമിഷ നേരംകൊണ്ട് മറികടന്ന് എക്സൈസ് വാഹനം ലോറിക്ക് മുന്നിൽ നിർത്തിയിട്ടു. 15 അംഗ എക്സൈസ് സംഘം ലോറി വളഞ്ഞ് ഡ്രൈവർ സൈനുദ്ദീനെ കസ്​റ്റഡിയിലെടുത്തു. തുടർന്ന് ലോറി പരിശോധിച്ചപ്പോഴാണ് പെയിൻറിങ്​ ലോഡിനിടയിൽ സ്പിരിറ്റ്​ കന്നാസുകളിലാക്കിയും മദ്യക്കുപ്പി കവറുകളിൽ അടുക്കി​െവച്ചനിലയിലും കണ്ടത്. അടുത്ത കാലത്തായി ജില്ലയിൽ നടന്ന എറ്റവും വലിയ സ്പിരിറ്റ്​ മദ്യവേട്ട കൂടിയാണിത്​.

No comments