നീലേശ്വരത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റും ഗോവൻ നിർമ്മിത മദ്യവും പിടികൂടി
കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫും സംഘവും പുലര്‍ച്ചെ രണ്ടരയോടെ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റും മദ്യവും പിടികൂടിയത്. മംഗലാപുരം ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന KL 09 AD 0761 നമ്പര്‍ ടോറസ് ലോറിയില്‍ നിന്നാണ് 35 ലിറ്ററിന്റെ 54 കന്നാസുകളിലായി സ്പിരിറ്റും അരലിറ്ററിന്റെ 2646 കുപ്പി ഗോവന്‍ മദ്യം പിടികൂടിയത്. പെയിന്റ് ബോക്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനം ഓടിച്ചിരുന്ന മലപ്പുറം സ്വദേശി സൈനുദ്ദീന്‍.സി.വി ക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു. മദ്യം കടത്താന്‍ ഉപയോഗിച്ച ടോറസ് ലോറിയും സ്പിരിറ്റും, മദ്യവും കസ്റ്റഡിയിലെടുത്തു. കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവിന്റീവ് ഓഫീസര്‍മാരായ സന്തോഷ് കുമാര്‍.വി, സുധീന്ദ്രന്‍.എം.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാജന്‍ അപാല്‍. അജീഷ്.സി, നിഷാദ്.പി, മഞ്ജുനാഥന്‍.വി, മോഹനകുമാര്‍.എല്‍, ശൈലേഷ് കുമാര്‍.പി എക്‌സൈസ് ഡ്രൈവര്‍ ദിജിത്ത്.പി.വി എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
No comments