Breaking News

പെരിയങ്ങാനം പട്ടികവർഗ്ഗ കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കണമെന്ന് പെരിയങ്ങാനം ഫ്രണ്ട്സ് ആർട്സ്&സ്പോർട്സ് ക്ലബ്ബ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു


പെരിയങ്ങാനം:  കേരളത്തിനനുവദിച്ച നിർദ്ദിഷ്ട എയിംസ് ആശുപത്രി ആതുരസേവന മേഖലയിൽ വളരെയധികം പിന്നോക്കം നിൽക്കുന്ന കാസറഗോഡ് ജില്ലയിൽ തന്നെ അനുവദിക്കണമെന്ന് പെരിയങ്ങാനം  ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കൂടാതെ പെരിയങ്ങാനത്ത് പട്ടികവർഗ്ഗ കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കണമെന്നും കാൽനടയാത്ര പോലും ദുസ്സഹമായ രീതിയിൽ പൂർണ്ണമായും തകർന്നു കിടക്കുന്ന  കാലിച്ചാമരം - പരപ്പ ജില്ലാ പഞ്ചായത്ത് റോഡ് ടാർചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം ഷോബി ഫിലിപ്പ് ഉത്ഘാടനം ചെയ്തു. വിനീത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലബ്ബ് സെക്രട്ടറി അജേഷ്.കെ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഹരിഹരൻ പി യെ പ്രസിഡണ്ടായും അർജുൻ കെ യെ സെക്രട്ടറിയായും വിനീത് വി.കെ യെ വൈസ് പ്രസിഡണ്ടായും റഹീസ് സി.എച്ച് നെ ജോ സെക്രട്ടറിയായും ജോബി മാനുവലിനെ ട്രഷററായും  തിരഞ്ഞെടുത്തു കൂടാതെ 17 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തിൽ വച്ച് തെരെഞ്ഞടുത്തു

No comments