Breaking News

ക്ഷേത്ര സ്ഥാനീകരുടെ മുടങ്ങി കിടക്കുന്ന പെന്‍ഷന്‍ ഉടന്‍ നല്‍കണം: തീയ്യ മഹാസഭ


കാഞ്ഞങ്ങാട് : മാസങ്ങള്‍ ആയി മുടങ്ങി കിടക്കുന്ന ക്ഷേത്ര സ്ഥാനീയരുടെ  പെന്‍ഷന്‍ ഉടന്‍ നല്‍കണമെമെന്ന്  തിയ്യ മഹാസഭാ സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവിശ്യപെട്ട് ദേവസ്വം വകുപ്പ് മന്ത്രിക്കും മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും നിവേദനം നല്‍കുവാനും  തീരുമാനിച്ചു. തിയ്യ മഹാസഭ സംസ്ഥാന കമ്മിറ്റി യോഗം വെള്ളിയാഴ്ച കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ലയന്‍സ് ക്ലബ് ഹാളില്‍ സംസ്ഥാന അധ്യക്ഷന്‍ ഗണേശ് അരമങ്ങാനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ലക്ഷ്മണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസഥാന വൈസ് പ്രസിഡന്റുമാരായ ഹരിദാസ് മലപ്പുറം, സതീഷ് ചന്ദ്രന്‍ മാസ്റ്റര്‍, മഹിളാ തിയ്യ മഹാസഭാ സംസ്ഥാന അധ്യക്ഷ തങ്കമണി ടീച്ചര്‍ കോഴിക്കോട്, പാലക്കാട് ജില്ലാ പ്രസിണ്ടന്റ് സന്തോഷ് മാനംപള്ള, മലപ്പുറം ജില്ലാ ട്രഷറര്‍ ആനന്തന്‍ അറഞ്ഞിക്കല്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് വാസുദേവന്‍ പനോളി,കണ്ണൂര്‍ ജില്ല പ്രസിഡന്റ് എം ടി പ്രകാശന്‍ കാസര്‍കോട് ജില്ലാ പ്രസിണ്ടന്റ് പി സി വിശ്വംഭരന്‍ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സുനില്‍ കുമാര്‍ ചാത്തമത്ത് സ്വാഗതം പറഞ്ഞു.

No comments