Breaking News

തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ രക്തം സൂക്ഷിപ്പ് കേന്ദ്രം പ്രവർത്തനമാരംഭിക്കണം എന്നാവശ്യപ്പെട്ട് ബി.ഡി.കെ ജില്ലാ കമ്മറ്റി നിവേദനം നൽകി


തൃക്കരിപ്പൂർ: തങ്കയം താലൂക് ആശുപത്രിയിൽ ബ്ലഡ് സ്റ്റോറേജ് സെന്റർ പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലഡ്‌ ഡോണേർസ് കേരള കാസർഗോഡ് ജില്ലാ കമ്മിറ്റി താലൂക് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട്‌ ഡോ.സുരേഷിന് നിവേദനം നൽകി


തൃക്കരിപ്പൂർ,പടന്ന, വലിയ പറമ്പ്, പിലിക്കോട്, ചെറുവത്തൂർ, കരിവെള്ളൂർ - പെരളം, കയ്യൂർ -ചീമേനി എന്നീ പഞ്ചായത്തുകളിലും പയ്യന്നൂർ - നീലേശ്വരം മുനിസിപ്പാലിറ്റിയിൽ ഉള്ളവർക്കും ഏറെ ഉപകാരപ്പെടുനതായിരിക്കും നിർദ്ദിഷ്ട സ്റ്റോറേജ് സെന്റർ.

നിലവിൽ പെരിയാരം മെഡിക്കൽ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികളിലെ രക്തബാങ്കുകളെയാണ് അത്യാവശ്യ ഘട്ടങ്ങളിൽ സർജറിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ബന്ധപ്പെടുന്നത്.

ഈ ഒരു സാഹചര്യത്തിൽ തൃക്കരിപ്പൂരിൽ സൗകര്യം ഒരുക്കിയാൽ ശസ്ത്രക്രിയ പോലുള്ള അത്യാവശ്യ ഘട്ടങ്ങളിൽഅത് ഏറെ ഉപകാരപ്രദമാവുമെന്നു ബി ഡി കെ ഭാരവാഹികൾ അഭിപ്രായപെട്ടു


ചടങ്ങിൽ ബി ഡി കെ രക്ഷധികാരി ഡോ.മനോജ്‌. ജില്ലാ ട്രഷറർ ജയൻ ചെറുവത്തൂർ, റീജനൽ പ്രസിഡണ്ട്‌ മനോജ്‌ നീരടിൽ, ജില്ലാ വൈസ് പ്രസിഡണ്ട്‌ നിഷ മനോജ്‌ എന്നിവർ പങ്കെടുത്തു

No comments