Breaking News

ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ചമ്മ ജോഗതി പത്മശ്രീ ബഹുമതി സ്വീകരിച്ചു


 



ട്രാൻസ്ജെൻഡർ നാടോടി നർത്തകി മഞ്ചമ്മ ജോഗതി പത്മശ്രീ ബഹുമതി സ്വീകരിച്ചു. കലാരം​ഗത്തിന് നൽകിയ സംഭാവനകളെ മാനിച്ചാണ് മഞ്ചമ്മക്ക് പത്മശ്രീ ലഭിച്ചത്. കർണാടക ജനപദ അക്കാദമിയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ ട്രാൻസ്ജെൻഡർ വ്യക്തിയാണ് മഞ്ചമ്മ ജോ​ഗതി. സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികളോട് പോരാടിയാണ് മഞ്ചമ്മ ജോ​ഗതി പത്മ പുരസ്‌കാരത്തിന് അർഹയായത്.


രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്ന മഞ്ചമ്മയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. എഎൻഐ ട്വീറ്റ് ചെയ്ത ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ വൈറലാകുന്നത്.


വിഡിയോയിൽ മഞ്ചമ്മ രാഷ്ട്രപതിയുടെ സമീപത്തേക്ക് നടന്നുചെല്ലുന്നതും അദ്ദേഹത്തിനെ അനു​ഗ്രഹിക്കുന്നതും കാണാം. മഞ്ചമ്മ അദ്ദേഹത്തിന് ശുഭാശംസകൾ നേരുന്നതാണെന്ന് വീഡിയോ. പിന്നീട് ഒരു ചിരിയോടുകൂടി പുരസ്കാരം സ്വീകരിക്കുന്നു. മഞ്ചമ്മയുടെ ആശംസയെ സന്തോഷത്തോടെ സ്വീകരിച്ചുവെന്ന് രാഷ്ട്രപതിയുടെ ചിരിയിൽ നിന്നും മനസ്സിലാക്കാം.മഞ്ജുനാഥ് ഷെട്ടി എന്നായിരുന്നു ആദ്യത്തെ പേര് പിന്നീടാണ് മഞ്ചമ്മയായി മാറിയത്.


No comments