Breaking News

'സഹസ്രാദി ദളങ്ങൾ': പനത്തടി പഞ്ചായത്തിൽ 15 വാർഡുകളിലെ 45 കേന്ദ്രങ്ങളിൽ നിയമബോധവൽക്കരണ ക്ലാസ് നടന്നു


രാജപുരം: നിയമസേവന ദിനത്തിൽ സഹസ്രാദി ദളങ്ങൾ എന്ന പേരിൽ ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുട നേതൃത്വത്തിൽ മാട്ടകക്കുന്ന് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  സ്വാതന്ത്ര്യത്തിന്റ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഘട്ടത്തിൽ  ഭാരത് കാ അമൃത് മഹോത്സവ ത്തോടനുബന്ധിച്ച് ബോധവൽക്കരണ ങ്ങളിലൂടെ കുറ്റകൃത്യങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പനത്തടി ഗ്രാമ പഞ്ചായത്തിലെ 15 വാർഡുകളിലെ 45 കേന്ദ്രങ്ങളിൽ ഇതിനോടനുബന്ധിച്ച് ക്ളാസുകൾ സംഘടിപ്പിച്ചു. മാട്ടകുന്ന് വെച്ച് നടത്തിയ ക്ലാസ്സ് പഞ്ചായത്ത് അംഗം എൻ. വിൻസെന്റ് ഉദ്ഘാടനം ചെയ്തു.അഡ്വക്കേറ്റ് എം.നാരായണൻ ക്ലാസ് കൈകാര്യം ചെയ്തു.

No comments