Breaking News

'' കടന്നുവരു കടന്നുവരു ലിറ്ററിന് 8 രൂപ ലാഭം " കാസർകോടൻ അതിർത്തി പ്രദേശങ്ങളിലെ വാഹനഉടമകളെ ആകർഷിക്കാൻ ബാനറുകളുമായി കർണാടക പമ്പ് ഉടമകൾ


 

മലയാളികളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രം മെനയുന്ന തിരക്കിലാണ് കര്‍ണാടകയിലെ പമ്ബുടമകള്‍. കര്‍ണാടകയില്‍ കേരളത്തേക്കാള്‍ ഇന്ധനവില കുറവായതോടെ അത് മുതലെടുത്ത് മലയാളികളെ വീഴ്ത്താനുള്ള ശ്രമത്തിലാണ് കര്‍ണാടക അതിര്‍ത്തിയിലെ പമ്ബുടമകള്‍.

വിലക്കുറവ് കാണിച്ച്‌ അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാളത്തില്‍ അച്ചടിച്ച നോട്ടീസുകള്‍ വിതരണം ചെയ്തും ബോര്‍ഡുകള്‍ സ്ഥാപിച്ചുംമലയാളി വാഹനയുടമകളെ ആകര്‍ഷിക്കുകയാണ്.

കര്‍ണാടക അതിര്‍ത്തിയിലെ പമ്ബുകളില്‍ പെട്രോള്‍ ലിറ്ററിന് 99.74 രൂപയും ഡീസലിന് 84.23 രൂപയുമാണ് ഇന്നത്തേ വില.

കാസര്‍കോട് പെട്രോള്‍ ലിറ്ററിന് 105.38 രൂപയും ഡീസലിന് 92.16 രൂപയുമാണ് വില. കര്‍ണാടകയിലെ പമ്ബുകളില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ഏകദേശം ഡീസലിന് എട്ട് രൂപയും പെട്രോളിന് അഞ്ച് രൂപയും ലഭിക്കാനാവും. ഇത് ചൂണ്ടിക്കാട്ടിയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതോടെ ഗാളിമുഖം, പെര്‍ള, ബന്തടുക്ക തുടങ്ങിയ സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ പമ്ബുകളിലെക്ക് കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇന്ധനം നിറയ്ക്കാനെത്തുന്നത്. എന്നാല്‍ ഇത് കേരളത്തിലെ അതിര്‍ത്തി പ്രദേശങ്ങളിലെ പമ്ബുകളെ കാര്യമായി ബാധിക്കുന്നുണ്ട്.

No comments