Breaking News

മണ്ണും പൊടിയും തിന്നു മടുത്ത് നാട്ടുകാരും യാത്രക്കാരും പെരളം-കമ്പല്ലൂർ- ചിറ്റാരിക്കാൽ റോഡിൻ്റെ ദുരവസ്ഥയിൽ വ്യാപക പ്രതിഷേധം

ചിറ്റാരിക്കാൽ: പെരളം - കമ്പല്ലൂർ - കടുമേനി - പാവൽ - ചിറ്റാരിക്കാൽ റോഡ് നിർമ്മാണം അനിശ്ചിതത്വത്തിൽ. കുണ്ടും കുഴിയും പൊടിയും നിറഞ്ഞ റോഡിലൂടെ കാൽനടയാത്ര പോലും ദുസഹമായിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥയും അലംഭാവവും, റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകളുമാണ് പ്രവർത്തി അനന്തമായി നീളാൻ ഇടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. 

2017ലാണ് എം രാജഗോപാലൻ എംഎൽഎ പ്രത്യേക താൽപര്യം എടുത്ത് വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 

പെരളം - കമ്പല്ലൂർ - പാവൽ - ചിറ്റാരിക്കാൽ റോഡിന് പണം അനുവദിച്ചത്. ഒമ്പത് കിലോമീറ്റർ വരുന്ന റോഡ് രണ്ട് റീച്ചുകളായി 10 മീറ്റർ വീതിയിൽ 5.5മീറ്റർ മെക്കാഡം ടാറിങ് പൂർത്തിയാക്കാൻ 19 കോടി രപയാണ് അനുവദിച്ചത്. എന്നാൽ കരാറെടുത്ത് വർഷം മൂന്ന് കഴിഞ്ഞിട്ടും നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാരന് കഴിഞ്ഞില്ല. തുടക്കം മുതൽ ആശാസ്ത്രീയമായ നിർമ്മാണവും പ്രവർത്തിയിലെ  മെല്ലെപ്പോക്കും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. ബസ് ഗതാഗതം ഉള്ള റോഡിൽ മാസങ്ങളോളമായി കാൽനടയാത്ര പോലും ദുരിതപൂർണമാണ്. കരാറുകാരനും ഉദ്യോഗസ്ഥരും ഗൗരവത്തോടെ ഈ പ്രവർത്തിയെ കാണാതായതോടെ നിരവധി പ്രതിഷേധങ്ങളും ഉണ്ടായി. മലയോര ഗ്രാമങ്ങളുടെ വികസനത്തിന് വേഗം കൂട്ടാൻ ഉപകരിക്കുന്ന റോഡിനെയും ജനങ്ങളെയും ഉദ്യോഗസ്ഥരും കരാറുകാരനും ചേർന്ന് അവഹേളിക്കുകയാണ്.

ഈ വിഷയങ്ങൾ ഉന്നയിച്ച് സിപിഐഎം ചിറ്റാരിക്കാൽ ലോക്കൽ കമ്മിറ്റി ചൊവ്വാഴ്ച രാവിലെ ഭീമനടി പിഡബ്ല്യുഡി ഓഫീസ് മാർച്ച് നടത്തുന്നുണ്ട്.

No comments