Breaking News

പിജി ഡോക്ടർമാരുടെ സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്; മെഡിക്കൽ കോളജുകൾ ഇന്ന് സ്തംഭിക്കും




പി ജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൌസ് സർജൻമാരും ഇന്ന് പണിമുടക്കും. മെഡിക്കൽ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.സമരം നടത്തുന്ന പി ജി ഡോക്ടർമാർ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാർച്ച് നടത്തും.





അത്യാഹിത വിഭാഗങ്ങൾ ബഹിഷ്‌കരിച്ചാണ് പി ജി ഡോക്ടർമാരുടെ സമരം. ഒ പി, ഐപി , മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയും ബഹിഷ്‌കരിക്കും. അതേസമയം കൊവിഡ് ഡ്യൂട്ടി നിർവഹിക്കും. സമരം കൂടുതൽ ശക്തമാകുന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെയും ഇത് ബാധിച്ചേക്കും.


കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലെ പി.ജി വിദ്യാർത്ഥികൾ സമരത്തിലാണ്. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാർ സമരം നടത്തുന്നത്.




പി.ജി. വിദ്യാർത്ഥികളുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും അറിയിച്ചു. നീറ്റ് പി.ജി അലോട്‌മെന്റ് പ്രതിസന്ധി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിക്കണം. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

No comments