Breaking News

ബളാൽ പഞ്ചായത്തിലെ കായക്കുന്ന് തലക്കുളം കോളനി കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു


വെള്ളരിക്കുണ്ട് : പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചരലക്ഷം രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ കായക്കുന്ന് തലക്കുളം കോളനി കോൺക്രീറ്റ് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു.

ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം റോഡ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങൾ ആയ കെ.വിഷ്ണു,വിനു കെ. ആർ. എന്നിവർ പ്രസംഗിച്ചു

No comments