Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്ന് പ്രതിവാര ജനകീയ സമരം: AlYF പരപ്പ മേഖലകമ്മറ്റി ഐക്യദാർഢ്യ സായാഹ്നം സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: വടക്കാകുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രതിവാര ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് AIYF പരപ്പ മേഖലകമ്മിറ്റി ഐക്യദാർഢ്യ സായാഹ്നം  സംഘടിപ്പിച്ചു. പരിപാടി സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനുമായ പ്രകാശൻ കരിവെള്ളൂർ ഉദ്ഘടനം ചെയ്തു. AlYF കാസറഗോഡ് ജില്ലാജോയിൻ സെക്രട്ടറി ധനീഷ് ബിരിക്കുളം, സിപിഐ മണ്ഡലം എക്സിക്യൂട്ടീവ് അംഗം എം ശശിധരൻ, പരപ്പ ബ്ലോക്ക്‌പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ ഭൂപേഷ്, സിപിഐ പരപ്പ ലോക്കൽ സെക്രട്ടറി ഭാസ്കരൻ അടിയോടി, എന്നിവർ സംസാരിച്ചു, പരിപാടിയിൽ  സമരസമിതി കൺവീനർ അജയൻ കാരാട്ട് അഭിവാദ്യംചെയ്ത് സംസാരിച്ചു. AlYF പരപ്പമേഖല സെക്രട്ടറി സജിത്ത്കുമാർ എ പി, സ്വാഗതം പറഞ്ഞു, വിജയൻ ബാനം അദ്ധ്യക്ഷനായി.

No comments