Breaking News

കാസർകോട് ജില്ല അധ്യാപക കലാമേള ചായ്യോത്ത് സമാപിച്ചു ചിറ്റാരിക്കൽ ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി


ചായ്യോത്ത് : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ എസ് ടി എ യുടെ മുപ്പത്തിയൊന്നാം കാസർകോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജില്ലാ അധ്യാപക കലാമേള ജിഎച്ച്എസ്എസ് ചായോത്ത് സമാപിച്ചു. ഏഴ് ഉപജില്ലകളിലെ  ഇരുന്നൂറോളം അധ്യാപക പ്രതിഭകളാണ് കലാമേളയിൽ പങ്കെടുത്തത്. കലാമേള  പ്രശസ്ത കഥാകൃത്ത് ടി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ കെ കുമാരൻ അധ്യക്ഷനായി. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻറ് കെ രാഘവൻ മുഖ്യപ്രഭാഷണം നടത്തി. സി എം മീനാകുമാരി,എ ആർ വിജയകുമാർ,എൻ കെ ലസിത , ടി വിഷ്ണുനമ്പൂതിരി, കെ വി രാജേഷ് , ടി.പ്രകാശൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ദിലീപ്കുമാർ സ്വാഗതവും ജില്ലാ കലാ വേദി കൺവീനർ വി കെ ബാലാമണി നന്ദിയും  രേഖപ്പെടുത്തി.

സമ്മാനവിതരണം സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാഘവൻ നിർവഹിച്ചു . 68 പോയിന്റോടെ ചിറ്റാരിക്കൽ ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. ഹോസ്ദുർഗ് , ചെറുവത്തൂർ ഉപജില്ലകൾ 60 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി.

No comments