Breaking News

വെള്ളരിക്കുണ്ട് പുന്നക്കുന്നിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന് പരിക്ക്


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് പുന്നക്കുന്നിൽ നടന്ന വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് കൂളിപ്പാറ സ്വദേശി ആൽബിനാണ് പരിക്കേറ്റത്. ആൽബിൻ ഓടിച്ചിരുന്ന ഇരുചക്രവാഹനം എതിരെ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുങ്ങംചാൽ ബേക്കറി ജീവനക്കാരനായ ആൽബിൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഇന്ന് വൈകിട്ട് പുന്നക്കുന്നിൽ വച്ചാണ് അപകടം.

No comments