Breaking News

മാലിന്യ മുക്ത കേരളത്തിനായി ഐ.എഫ്.എസ് ഇ വെള്ളരിക്കുണ്ട് താലൂക്ക്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം നിർവ്വഹിച്ചു



വെള്ളരിക്കുണ്ട്: മാലിന്യങ്ങൾ തെരുവോരങ്ങളിൽ എത്താതെ ഉറവിടങ്ങളിൽ സoസ്കരിക്കരിച്ചു മാലിന്യ രഹിത കേരളത്തിന് നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം  പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏറെ പ്രാധാന്യം നൽകുന്ന മാലിന്യ സംസ്കാരണ പദ്ധതി നമ്മൾ ഓരോരുത്തരും ഉത്തരവാദിത്തതോടെ ഏറ്റെടുക്കേണ്ടതുണ്ട്. 

നൂതന യൂറോപ്യൻ ഇനോക്കുലം ബാക്ടീരിയൽ ടെക്നോളജിയുമായി ജൈവമാലിന്യങ്ങളെ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കാൻ ഐ.എഫ്.എസ്. ഇ (ഇൻ്റർ നാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെൻറ്) നടപ്പാക്കുന്ന പദ്ധതിയുടെ വെള്ളരിക്കുണ്ട് താലൂക്ക്തല ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ പുറം തള്ളുന്ന ശീലത്തിനെതിരെ സാമൂഹ്യ അവബോധം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. മാലിന്യ രഹിത കേരളത്തിനായി നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അതിന്റെ പ്രവർത്തനത്തിൽ എന്റെ എല്ലാവിധ സഹായ സഹകരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.എഫ് എസ് ഇ കാസർഗോഡ് ജില്ല കോർഡിനേറ്റർ സുരേഷ് ബാബു പദ്ധതിയെയും IFSEയെയും പറ്റി അവ ധരിപ്പിച്ചു വാർഡ് മെമ്പർ വിനു കെ.ആർ, വെളളരിക്കുണ്ട് പി എച്ച്സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത് സി. ഫിലിപ്പ്, കോൺഗ്രസ്സ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ , സി.പി.എം. ലോക്കൽ കമ്മിറ്റി അംഗം സണ്ണി മങ്കയം, കർഷക മോർച്ച ജില്ല പ്രസിഡണ്ട് ബളാൽ കുഞ്ഞിക്കണ്ണൻ, കേരളാ കോൺഗ്രസ് എം.നേതാവ് തുളുശ്ശേരി ബിജു, മുസ്ലിം ലീഗ് നേതാവ് എ.സി ലത്തീഫ് , വ്യാപാരി വ്യവസായി വെള്ളരിക്കുണ്ട് യുണിറ്റ് പ്രസിഡണ്ട് ജിമ്മി ഇടപാടിയിൽ തുടങ്ങിയ നേതാക്കൾ ആശംസയർപ്പിച്ചു സംസാരിച്ചു IFSEവെളളരിക്കുണ്ട് താലൂക്ക് കോർഡിനേറ്റർ എം.കുഞ്ഞിരാമൻ സ്വാഗതവും IFSEഈസ്റ്റ് എളേരി കോർഡിനേറ്റർ സുരേഷ് നന്ദിയും പറഞ്ഞു.

No comments