പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽ 4 മരണം മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം 5 പേർക്ക് പരിക്ക്
പാണത്തൂർ :പാണത്തൂർ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർ മരണപ്പെട്ടു. 5 പേർ ചികിത്സയിലാണ്. ലോഡിങ്ങ് തൊഴിലാളികളും പാണത്തൂർ കുണ്ടുപള്ളി സ്വദേശികളായ മോഹനൻ വയസ്സ് 40, ബാബു വയസ്സ് 45, വെങ്കപ്പു വയസ്സ് 47 നാരായണൻ 50 എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്
കല്ലപള്ളി നിന്നും പാണത്തൂർ ടൗണിലേക്ക് വരുന്നതിനിടയിലാണ് അപകടം. വിവരമറിഞ്ഞ് സബ്കലക്ടർ ഡി.ആർ മേഘശ്രീ പാണത്തൂരിലേക്ക് പോയിട്ടുണ്ട്.
No comments