Breaking News

പാണത്തൂരിൽ നാടിനെ നടുക്കിയ ദുരന്തത്തിന് കാരണം വാഹനത്തിൻ്റെ ബ്രേക്ക് എയർ പൈപ്പ് പൊട്ടിയതു കൊണ്ടെന്ന് ഡ്രൈവർ



പാണത്തൂർ: പാണത്തൂർ പരിയാരത്ത് നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് നാലു പേർ മരിച്ച വാർത്തയിൽ നാട് നടുങ്ങി. ഇതേ സ്ഥലത്ത് ബസ്സപകടത്തിൽ 7 പേർ മരണപ്പെട്ട്  ഒരു വർഷം തികയും മുൻപാണ് മറ്റൊരു ദുരന്തം സംഭവിച്ചത്.

പാണത്തൂർ കുണ്ടുപള്ളിയിലെ ബാബു, നാരായണൻ, മോഹനൻ, വെങ്കപ്പൂ എന്നിവരാണ് മരിച്ചത്. അനീഷ്, വേണുഗോപാലൻ, വിജയൻ എന്നിവർക്ക് സാരമായി പരിക്കുണ്ട്. ഇതിൽ വിജയന്റെ പരിക്ക് അതീവ ഗുരുതരമാണ് ഇദ്ദേഹത്തെ മംഗളുരുവിലേക്ക് മാറ്റി. വിജയന്റെ മകൻ അനീഷ് ജില്ലാശുപത്രിയിലാണ്. അനീഷാണ് ലോറി ഓടിച്ചത്. പിതാവ് വിജയൻ ലോറി ക്ലീനറായിരുന്നു. ബ്രേക്കിന്റെ എയർ പൈപ്പ് പൊട്ടിയതാണ് അപകടകാരണമെന്ന് അനിഷ് പോലീസിനോട് പറഞ്ഞു. ഇവർ ആലുവ സ്വദേശികളാണ്. ലോറിയിൽ നിന്ന് അപകട സമയം പുറത്തേക്ക് ചാടിയ പ്രസന്നൻ, മോഹനനും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാണത്തൂരിലെ വേണുഗോപാലനും ചികിൽസയിലാണ്.


ലോഡ് കയറ്റി വരവെ പരിയാരം ഇറക്കത്തിലാണ് നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. ലോഡിങ്ങ് തൊഴിലാളികളാണ് മരിച്ചത്. മരത്തടികൾക്ക് ഇടയിൽ പെട്ട ഇവരെ നാട്ടുകാരും അഗ്നിശമനസേനയും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. ഇവരിൽ മൂന്ന് പേരെ പൂടങ്കല്ല്  ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഒരാൾ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്.

No comments