Breaking News

എയിംസ് കേരളത്തിൽ എവിടെയാണ് സ്ഥാപിക്കേണ്ടത് എന്ന് പഠിക്കാൻ വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയക്കണം ; രാജ്മോഹൻ ഉണ്ണിത്താൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു


കാസറഗോഡ് ജില്ലയിലെ പൊതുജന ആരോഗ്യ സംവിധാനം അടിസ്ഥാനസൗകര്യങ്ങളുടെയും, ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിന്റെയും, ആരോഗ്യ സേവനങ്ങളുടെ നിലവാരത്തിന്റെയും കാര്യത്തിൽ സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തേക്കാൾ വളരെ പിറകിലാണ്.കോവിഡിന് ശേഷം ഈ അവസ്ഥാവിശേഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. കാസറഗോഡിന് എയിംസ് വേണമെന്ന ആവശ്യം സാമൂഹ്യ മാധ്യമങ്ങളിലെല്ലാം സജീവമാണ്. പൊതു മേഖലയിലോ സ്വകാര്യ മേഖലയിലോ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കാസറഗോഡ് ഇല്ലാ.

7 വർഷങ്ങൾക്ക് മുമ്പ്  എയിംസ് സ്ഥാപിക്കാനുള്ള അവസരം നഷ്ടമായ കാസറഗോഡിന് കോഴിക്കോട്  ബാലുശേരിയിലുള്ള കിനാലുരിലെ 150 ഏക്കർ  വ്യവസായിക എസ്റ്റേറ്റിൽ എയിംസ് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തോടെ വീണ്ടും ആ അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്. പക്ഷെ പല കാരണങ്ങൾ കൊണ്ടും എയിംസ് സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം കാസറഗോഡ് തന്നെയാണ്.കേരളത്തിലെ ഏറ്റവും പഴക്കമേറിയ മെഡിക്കൽ കോളേജും സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമായി അഞ്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുമുള്ള സ്ഥലമാണ് കോഴിക്കോട്. പക്ഷെ കാസറഗോഡ് ഒരു സ്ഥാപനം പോലുമില്ല.കാസറഗോഡ് എയിംസ് വരുകയാണെങ്കിൽ കാസറഗോഡിന് പുറമെ ദക്ഷിണ കർണാടകയിലെയും കുടകിലെയും കണ്ണൂർ,വയനാട് ജില്ലകളിലെയും ആളുകൾക്ക് ഉപകാരപ്പെടും. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ തരിശ്ശായി കിടക്കുന്ന ധാരാളം ഭൂമി കാസറഗോഡ് ഉണ്ട്.അതുകൊണ്ട് തന്നെ സ്ഥലലഭ്യതയുമായി ബന്ധപ്പെട്ട യാതൊരു ആശങ്കക്കും വകയില്ല.കഴിഞ്ഞ കുറെ വർഷങ്ങളായി എൻഡോസൾഫാന്റെ ദുരിതവും പേറിയാണ് കാസറഗോട്ടെ ജനങ്ങൾ ജീവിക്കുന്നത്.6727 പേർ എൻഡോസൾഫാൻ ദുരിതബാധിതരാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ന്യൂറോളജി വിഭാഗം സ്പെഷ്യാലിറ്റിയുള്ള ഒരു സ്ഥാപനം ജില്ലയിൽ അത്യന്താപേക്ഷിതമാണ്‌.അതുകൊണ്ട് തന്നെ എയിംസ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ഒരു ഹൈ ലെവൽ കമ്മിറ്റിയെ കേരളത്തിലേക്ക് അയക്കണമെന്ന് ചട്ടം 377 ഉപയോഗിച്ച് പാർലമെന്റിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു .

No comments